"> Skip to content
November 3, 2026
⌕

അഞ്ചു കുടുംബങ്ങള്‍ക്ക് വീടൊരുക്കും; പത്തു വീടുകള്‍ക്ക് നവീകരണവും ; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ കാരുണ്യവര്‍ഷത്തിന് തുടക്കമായി

November 3, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : ഭവനരഹിതര്‍ക്ക് വീടൊരുക്കിയും അറ്റകുറ്റപ്പണികള്‍ ആവശ്യമായ വീടുകള്‍ക്ക് കൈത്താങ്ങായും കാരുണ്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ കാരുണ്യവര്‍ഷത്തിന് തുടക്കമായി.

ഇടവകയുടെ നേതൃത്വത്തില്‍ അഞ്ചു ഭവനരഹിത കുടുംബങ്ങള്‍ക്ക് പുതുവീട് നിര്‍മിച്ചു നല്‍കുന്നതിനും പത്തു വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമുള്ള ഭവനപദ്ധതികള്‍ക്കാണ് തുടക്കമായത്.

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കാരുണ്യവര്‍ഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കത്തീഡ്രല്‍ വികാരി റവ. ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.

ഭവനനിര്‍മാണ പദ്ധതിക്കായി സംഭാവന നല്‍കിയവരില്‍നിന്ന് ബിഷപ്പ് ചെക്കുകള്‍ ഏറ്റുവാങ്ങി.

സാമ്പത്തിക പരാധീനതകള്‍ മൂലം സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടമൊരുക്കുന്നതിനൊപ്പം നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇടവകയിലെ വിശ്വാസികളുടെയും സംഘടനകളുടെയും കുടുംബസമ്മേളന യൂണിറ്റുകളുടെയും കൂട്ടായ പങ്കാളിത്തത്തോടെയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. വിബിന്‍ വേരംപിലാവ്, ട്രസ്റ്റിമാരായ ജിജി പള്ളായി, ടോണി ചെറിയാടന്‍, ജോമി ചേറ്റുപുഴക്കാരന്‍, ഷോബി കിഴക്കേപീടിക, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കാരുണ്യവര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇടവകയിലെ വിവിധ സംഘടനകളുടെയും കുടുംബസമ്മേളന യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.

നാടന്‍ പലഹാരങ്ങള്‍ മുതല്‍ വ്യത്യസ്ത രുചിക്കൂട്ടുകളിലുള്ള ഭക്ഷ്യവിഭവങ്ങള്‍ വരെ ഒരുക്കിയ ഫുഡ് ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കത്തീഡ്രല്‍ ഇടവക കാരുണ്യ വര്‍ഷത്തില്‍ രണ്ട് കോടി രൂപയുടെ സഹായങ്ങളാണ് നല്‍കുന്നത്

Get more updates from Pudukad News on Google