
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസ്, ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണമോഷണം എന്നീ രണ്ട് കേസുകളിലെയും ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകുന്നുവെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയ കോടതി, തൊണ്ടിമുതലുകൾ ഇനിയും കണ്ടെടുക്കാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് അംഗീകരിക്കുകയായിരുന്നു.
കേസിൽ ശബരിമല തന്ത്രി കണ്ടരര് രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് കോടതി അനുമതി നൽകി. തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 19-ന് കോടതി പരിഗണിക്കും. അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു.
The post ശബരിമല സ്വർണ്ണക്കൊള്ള! ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി appeared first on Express Kerala.



