കേരളത്തിൽ പോളിംഗ് സ്റ്റേഷനുകൾ 30,682 ആയി; പുനഃക്രമീകരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം | Kerala polling stations

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി (Kerala polling stations). വോട്ടർമാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളം സമർപ്പിച്ച നിർദേശങ്ങൾക്കാണ് കമ്മീഷൻ അനുമതി നൽകിയത്. ഇതോടെ സംസ്ഥാനത്തെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 30,682 ആയി ഉയർന്നു.
പുനഃക്രമീകരണത്തിന് മുമ്പ് കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണുണ്ടായിരുന്നത്. ഇതിലേക്ക് 216 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി അനുവദിച്ചു. അഞ്ച് പോളിംഗ് സ്റ്റേഷനുകൾ സംയോജിപ്പിക്കുകയും 178 സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 30,682 ആയി ഉയർന്നത്.
എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കും വീണ്ടും അവസരം
അതേസമയം, പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്‌ഐആർ) നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കാൻ അവസരം നൽകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
പുതിയ ഉത്തരവനുസരിച്ച് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകൾ പോളിംഗ് സ്റ്റേഷനുകളിലും തദ്ദേശസ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും. ഈ പട്ടികകൾ ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ പി.ഡി.എഫ് രൂപത്തിലും ലഭ്യമാക്കും.
ഒഴിവാക്കപ്പെട്ടവർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ഒരു അവസരം കൂടി ലഭിക്കും. ഇതിനായി നേരത്തേ ഉണ്ടായിരുന്ന അതേ ഇലക്ടർ ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) നമ്പർ ഉപയോഗിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary:
The Election Commission of India has approved the reorganisation of polling stations in Kerala, increasing their total number from 30,471 to 30,682. The Commission has also directed electoral authorities in selected states and Delhi to provide another opportunity for voters excluded during the Special Intensive Revision (SIR) process to submit enumeration forms and seek inclusion in the electoral rolls.











