Skip to content
November 10, 2026
⌕

ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂൾ കലോത്സവം :വേദികൾ മൺമറഞ്ഞ പ്രതിഭകളുടെ പേരിൽ

November 10, 2026
Share this post to

ഇരിങ്ങാലക്കുട : ഇന്ന് ആരംഭിക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ വേദികൾക്ക് മേഖലയിലെ കലാ, സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൺമറഞ്ഞ പ്രതിഭകളുടെ പേരുകൾ നൽകി.

ഇന്നു മുതൽ 13 വരെ അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കൻ്ററി സ്കൂൾ, എച്ച് എഫ് എൽ പി സ്‌കൂൾ, പുല്ലൂർ എസ് എൻ ബി എസ് എസ് എൽ പി സ്‌കൂൾ എന്നിവിടങ്ങളിലാണ്
37-ാമത് ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്.

എ.സി.എസ്. വാരിയർ, പി. ജയചന്ദ്രൻ, ഉണ്ണായി വാരിയർ, തൃപ്പേക്കുളം അച്യുത മാരാർ, സിനിമാ സംവിധായകൻ മോഹൻ, അമ്മന്നൂർ മാധവ ചാക്യാർ, ഫാദർ ഗബ്രിയേൽ, ഇന്നസെന്റ്, കെ വി രാമനാഥൻ, പി കെ ചാത്തൻ മാസ്റ്റർ, മാമ്പുഴ കുമാരൻ, സി ആർ കേശവൻ വൈദ്യർ എന്നിവരുടെ പേരുകളാണ് ഇവിടെ വേദികൾക്ക് നൽകിയിരിക്കുന്നത്.

4 ദിവസങ്ങളിലായി നടക്കുന്ന കലോത്സവം ഇന്നു രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും.

Get more updates from Pudukad News on Google