വെളിച്ചെണ്ണ വ്യാപാരത്തിൽ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ
വെളിച്ചെണ്ണ മൊത്തവ്യാപാരം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ വാങ്ങി തിരികെ നൽകാതെ വഞ്ചിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ഭാരത് നഗർ സ്വദേശി ചെമ്പനേഴത്ത് വീട്ടിൽ സീന (50) എന്നവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
എസ്.എൻ. പുരത്തുള്ള ഗ്രീഷ്മ വെളിച്ചെണ്ണ കമ്പനിയിൽ നിന്നും വെളിച്ചെണ്ണ മൊത്തവിലയ്ക്ക് വാങ്ങി കടകളിൽ വിതരണം ചെയ്ത് കച്ചവടം നടത്തിയാൽ ലാഭമുണ്ടാകുമെന്നും നിക്ഷേപിച്ച തുകയ്ക്ക് ലാഭം നൽകാമെന്നും പറഞ്ഞാണ് പ്രതി പരാതിക്കാരിൽ നിന്നും പണം കൈപ്പറ്റിയത്.
Get more updates from Pudukad News on Google



