റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലുണ്ടായ വൻ തീപിടിത്തത്തിൽ ബൈക്കുകൾ കത്തിനശിച്ച സംഭവത്തിൽ ഉടമകൾ നിയമനടപടിക്കൊരുങ്ങുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൺസ്യൂമർ കോടതിയിൽ ഹർജി നൽകാനാണ് ഉടമകളുടെ തീരുമാനം. ‘ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ’ സംഘടിപ്പിച്ച യോഗത്തിലാണ് റെയിൽവേയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യക്തിപരമായി കേസുകൾ ഫയൽ ചെയ്യാൻ തീരുമാനമായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ തീപിടിത്തമുണ്ടായത്. ഏകദേശം 300-ഓളം ബൈക്കുകൾ അപകടത്തിൽ കത്തിനശിച്ചിരുന്നു. റെയിൽവേ അധികൃതരുടെ അനാസ്ഥയാണ് തീപിടിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്ന് ദൃക്‌സാക്ഷികൾ […]
The post റെയിൽവേ പാർക്കിംഗ് തീപിടിത്തം: നഷ്ടപരിഹാരം തേടി ഉടമകൾ ഉപഭോക്തൃ കോടതിയിലേക്ക് appeared first on Thrissur Vartha.


