നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിരുനക്കര ബസ് സ്റ്റാന്റിലേക്ക് വ്യാപാരികളെത്തി. വ്യാപാരികള്‍ സ്വന്തം നിലയില്‍ നിര്‍മിച്ച താത്കാലിക കടമുറികളുടെ താക്കോല്‍ ദാനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. വ്യാപാരികളുടെ പുനരധിവാസത്തിനായി നല്ലൊരു ഉദ്ദേശ്യത്തോടെ പ്രവർത്തിച്ച നഗരസഭയെയും സ്പീക്കർ അഭിനന്ദിച്ചു

കോട്ടയം: നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിരുനക്കര ബസ് സ്റ്റാന്റിലേക്ക് വ്യാപാരികള്‍ എത്തി. വ്യാപാരികള്‍ സ്വന്തം നിലയില്‍ നിര്‍മിച്ച താത്കാലിക കടമുറികളുടെ താക്കോല്‍ ദാനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
നാല് വർഷത്തെ നിയമപരമായ തടസങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം കച്ചവടക്കാർക്ക് പുതിയ കടമുറികളുടെ താക്കോൽ കൈമാറുന്ന ചടങ്ങ് ഏറെ സന്തോഷകരമാണെന്ന് തിരുവഞ്ചൂർ പറഞ്ഞു.
നാല് വർഷക്കാലം വ്യാപാരം തടസ്സപ്പെട്ടത് വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചെങ്കിലും, ആ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് പുതിയൊരു സാഹചര്യത്തിലേക്ക് കടക്കുകയാണിപ്പോൾ. വ്യാപാരികളുടെ പുനരധിവാസത്തിനായി നല്ലൊരു ഉദ്ദേശ്യത്തോടെ പ്രവർത്തിച്ച നഗരസഭാ അധികാരികളെയും കൗൺസിൽ അംഗങ്ങളെയും, സ്പീക്കർ അഭിനന്ദിച്ചു.
നിർമ്മാണം പൂർത്തിയാകുന്നതുവരെ വ്യാപാരികൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ വലുതാണെന്നും, എന്നാൽ ഇനി പരസ്പര സഹകരണത്തോടെ നഗരത്തിന്റെ ജീവനായി മാറി എല്ലാവർക്കും മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് സ്റ്റാന്റിലെ ഷോപ്പിങ്ങ് കോംപ്ലക്സ് പൊളിച്ചത്. പൊളിയ്ക്കുന്നതിനു മുന്നോടിയായി 2022 ഒക്ടോബറില്‍ വ്യാപാരികള്‍ ഇവിടെ നിന്നു പൂര്‍ണമായി ഒഴിഞ്ഞിരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണു കെട്ടിടം പൊളിച്ചത്. ഇവിടെയുണ്ടായിരുന്ന വ്യാപാരികള്‍ക്കു താത്കാലിക സംവിധാനം ഒരുക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നുവെങ്കിലും ഫലവത്തായില്ല.
മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരായിരുന്നു വ്യാപാരികളില്‍ ഭൂരിഭാഗം. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ജൂണ്‍ 17നാണു ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് താല്കാലിക കടമുറികള്‍ പണിയുവാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
പിന്നീട് നടപടി ക്രമങ്ങള്‍ വൈകിയെങ്കിലും നഗരസഭയുടെ കെട്ടിട നിര്‍മ്മാണ വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികള്‍ പണിയുവാന്‍ അനുമതി നല്കി. 36വ്യാപാരികള്‍ ഒരു ലക്ഷത്തിനു മേല്‍ മുടക്കിയാണ് ഓരോ കടമുറികളും പൂര്‍ത്തിയാക്കിയത്.
മാസങ്ങള്‍ക്കു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും പലവിധ കാരണങ്ങളാല്‍ തുറക്കാനുള്ള അനുമതി വൈകുകയായിരുന്നു. 36 പേര്‍ക്കാണ് ഇന്ന് താക്കോല്‍ കൈമാറുന്നത്. പഴയ കടമുറിയുടെ അത്ര വലിപ്പമില്ലാത്ത താത്കാലിക മുറികളാണ് എല്ലാം. ഒരേ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന മുറികളില്‍ പഴയ വ്യാപാരം തന്നെ തുടരാനാണ് പലരുടെയും തീരുമാനം. നിലവില്‍ ജനുവരി വരെയാണ് അനുമതി നല്കിയിരിക്കുന്നതെങ്കിലും നീട്ടി നല്‍കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.




