Skip to content
November 11, 2026
⌕

ഐക്യരാഷ്ട്രസഭയുടെ, UNODC ഓസ്ട്രേലിയയുടെ പ്രോഗ്രാം ഓഫീസർ മിസ്റ്റർ. ബില്ലി ബാറ്റ്‌വെയർ ക്രൈസ്റ്റ് കോളേജിൽ സന്ദർശനം നടത്തി

November 11, 2026
Share this post to

*ഇരിങ്ങാലക്കുട:* ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളായ 20, 49 എന്നിവയുടെ ആഭിമുഖ്യത്തിൽ ‘Youth Drug Prevention in the Digital Age’ എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. നവംബർ 11-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ നടന്ന പരിപാടിയിൽ ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്-കുറ്റകൃത്യ വിഭാഗമായ UNODC ഓസ്ട്രിയയിലെ പ്രോഗ്രാം ഓഫീസർ മിസ്റ്റർ. ബില്ലി ബാറ്റ്‌വെയർ മുഖ്യപ്രഭാഷണം നടത്തി.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം യുവജനങ്ങൾ നേരിടുന്ന ലഹരി ഉപയോഗത്തിന്റെ വിവിധ വെല്ലുവിളികളും അവയുടെ പ്രതിരോധ മാർഗങ്ങളും സെമിനാറിൽ ചർച്ച ചെയ്തു. ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനം, ലഹരിവസ്തുക്കളുടെ അപകടങ്ങൾ, ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങൾക്കുള്ള ഉത്തരവാദിത്തം, ബോധവൽക്കരണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിശദീകരിച്ചു.
പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു സ്വാഗതം അറിയിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. പ്രൊഫ. ജോളി ആൻഡ്രൂസ് CMI, NSS റീജിയണൽ ഡയറക്ടർ (കേരള & ലക്ഷദ്വീപ്) ശ്രീ. വൈ.എം. ഉപ്പിൻ, കേരള സ്റ്റേറ്റ് NSS ഓഫീസർ ഡോ. മനു വി. എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ഡോ. സുബിൻ കെ. ജോസ് നന്ദി അറിയിച്ചു. പ്രോഗ്രാം ഓഫീസർമാരായ ദിനിൽ, ജോമേഷ് ജോസ്,സ്റ്റിജി, ആർ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി
യുവജനങ്ങളിൽ ലഹരിക്കെതിരായ അവബോധം വളർത്തുന്നതിനും ഡിജിറ്റൽ കാലഘട്ടത്തിലെ ലഹരി വെല്ലുവിളികളെ തിരിച്ചറിയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ പ്രചോദനം നൽകുന്നതിനും സെമിനാർ സഹായകമായി.

Get more updates from Pudukad News on Google