Skip to content
November 11, 2026
⌕

ഇരിങ്ങാലക്കുട ഠാണാ – ചന്തക്കുന്ന് റോഡിലെ ഡിവൈഡറിനെതിരെയുള്ള സമരം വികസന വിരുദ്ധം ; വ്യാപാരികളും സംഘടനകളും പിന്മാറണമെന്ന് ബി ജെ പി

November 10, 2026
Share this post to

ഇരിങ്ങാലക്കുട : വർഷങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കിൽ ജനങ്ങൾ പൊറുതി മുട്ടിയിരുന്ന ഠാണാ – ചന്തക്കുന്ന് റോഡ് വീതികൂട്ടി വികസിപ്പിച്ചതിനു പിന്നാലെഅവിടെ ഡിവൈഡർ സ്ഥാപിക്കുന്നതിനെതിരെ വ്യാപാരികളും ചില സമുദായ സംഘടനകളും നടത്തുന്ന സമരം തികച്ചും അനാവശ്യവും നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നതുമാണെന്ന് ഭാരതീയ ജനതാ പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

അനുദിനം വർദ്ധിച്ചു വരുന്ന വാഹനത്തിരക്ക് പരിഗണിക്കുമ്പോൾ നിലവിൽ വികസിപ്പിച്ച റോഡിന്റെ വീതി തന്നെ അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ ഡിവൈഡർ കൂടി ഒഴിവാക്കിയാൽ വാഹനങ്ങൾ അലക്ഷ്യമായി മുറിച്ചു കടക്കുന്നതിനും തോന്നിയതു പോലെ തിരിയുന്നതിനും ഇടയാക്കും. ഇത് നഗരത്തിൽ വീണ്ടും അതിരൂക്ഷമായ ട്രാഫിക് ബ്ലോക്കിനും അപകടങ്ങൾക്കും മാത്രമേ വഴിവെക്കുകയുള്ളൂ. ജനങ്ങളുടെ സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് ഡിവൈഡറുകൾ വളരെ അത്യന്താപേക്ഷിതമാണ്.

ഇരിങ്ങാലക്കുടയുടെ അടിസ്ഥാന സൗകര്യ വികസനത്തെയും യാത്രാസൗകര്യത്തെയും അട്ടിമറിക്കുന്ന ഈ നീക്കത്തിന് യാതൊരുവിധ ന്യായീകരണവുമില്ല. നാടിന്റെ വികസനത്തിന് തുരങ്കം വെച്ച് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഈ അനാവശ്യ സമരത്തിൽ നിന്നും വ്യാപാരികളും സംഘടനകളും അടിയന്തരമായി പിന്മാറണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട,

ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ലോചനൻ അമ്പാട്ട്, കെ എ സുരേഷ്, മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, ആളൂർ മണ്ഡലം പ്രസിഡണ്ട് പി എസ് സുഭീഷ്, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി വി സി രമേഷ്, കെ ആർ രഞ്ജിത്ത്, ജിതീഷ് മോഹൻ എന്നിവർ സംസാരിച്ചു.

Get more updates from Pudukad News on Google