തൃശൂർ: ആദ്യദിനത്തിൽ ഒപ്പത്തിനൊപ്പം പോരാട്ടങ്ങൾ അർധരാത്രിയിൽ അവസാനിച്ചപ്പോൾ കൂടുതൽതവണ കലോത്സവ കിരീടം നേടിയ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂർ 220 പോയിന്റ് പോരാട്ടവീര്യത്തോടെ മുന്പിൽ. 218 പോയിന്റുമായി കോഴിക്കോടും 216 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ തൃശൂരും പിന്നാലെയുണ്ട്.
ഏറ്റവും കൂടുതൽ മത്സരാർഥികളുള്ള തിരുവനന്തപുരമാണു 199 പോയിന്റോടെ മൂന്നാംസ്ഥാനത്തുള്ളത്. പാലക്കാട്- 208, തിരുവനന്തപുരം- 207, കൊല്ലം- 204, മലപ്പുറം- 200, കോട്ടയം- 198, എറണാകുളം 197, കാസർഗോഡ് 193, വയനാട്- 192, ആലപ്പുഴ- 189, പത്തനംതിട്ട- 174, ഇടുക്കി 171 എന്നിങ്ങനെയാണു മറ്റു ജില്ലകളുടെ പോയിന്റ് നേട്ടം.
ഉദ്ഘാടനച്ചടങ്ങടക്കം വിവിധ വേദികളിൽ മത്സരങ്ങൾ തുടങ്ങാൻ വൈകിയതാണു അർധരാത്രി പിന്നിട്ടിട്ടും ഇനങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനു പ്രധാന കാരണം. അപ്പീലിലൂടെ എത്തിയ മത്സരാർഥികളുടെ ബാഹുല്യവും മത്സരം വൈകാൻ ഇടയാക്കി. വൈകി അവസാനിച്ച മത്സരങ്ങളുടെ ഫലങ്ങൾ ഇന്നു പ്രഖ്യാപിക്കും.


