Skip to content
November 17, 2026
⌕

‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’: മിനാബ് സ്കൂൾ ആക്രമണത്തിൽ രണ്ട് US നാവിക ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണിയുമായി ഇറാൻ | Iran Threatens US Navy Officers

November 16, 2026
Share this post to
Iran Threatens US Navy Officers

വാഷിംഗ്ടൺ: ഇറാനിലെ മിനാബിലുള്ള സ്കൂളിന് നേരെ നടന്ന ടോമാഹോക്ക് മിസൈൽ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ച് രണ്ട് അമേരിക്കൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് നേരെ പരസ്യ വധഭീഷണിയുമായി ഇറാൻ. “ഞങ്ങൾ നിങ്ങളെ കണ്ടെത്തും” (We will find you) എന്ന മുന്നറിയിപ്പോടെ ദക്ഷിണാഫ്രിക്കയിലെ ഇറാനിയൻ എംബസിയാണ് സമൂഹമാധ്യമമായ എക്സിലൂടെ ഭീഷണി മുഴക്കിയത്.(Iran Threatens US Navy Officers Over Minab School Strike Warning Well Find You)

ഫെബ്രുവരി 28-ന് യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ 168 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇറാൻ പ്രതികാര ഭീഷണി ഉയർത്തിയിരിക്കുന്നത്. യുഎസ് യുദ്ധക്കപ്പലായ ‘യുഎസ്എസ് സ്പ്രൂവൻസിന്റെ’ കമാൻഡിംഗ് ഓഫീസർ കമാൻഡർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവരുടെ ചിത്രങ്ങളും പേരുകളും സഹിതമാണ് നവംബർ 13-ന് എംബസി പോസ്റ്റ് പങ്കുവെച്ചത്. ഇറാനിയൻ സൈന്യത്തിനെതിരായ സൈനിക നീക്കങ്ങൾ ഉൾപ്പെടെ 357 ദിവസത്തെ ദൗത്യം പൂർത്തിയാക്കി യുഎസ്എസ് സ്പ്രൂവൻസ് സാൻ ഡിയാഗോയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഈ ഭീഷണി.

നേരത്തെ മാർച്ച് 28-നും എംബസി ഇവർക്കെതിരെ രംഗത്തെത്തിയിരുന്നു. “ഈ രണ്ട് കുറ്റവാളികളെയും ഓർത്തുവെക്കുക, ഇവർക്ക് സ്വന്തമായി കുട്ടികളില്ലേ?” എന്നായിരുന്നു അന്നത്തെ പോസ്റ്റ്. അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ പരസ്യമായി ലക്ഷ്യമിടുന്ന ഇറാന്റെ നീക്കം വൈറ്റ് ഹൗസിലും പെന്റഗണിലും കനത്ത സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.

Story Summary

The Iranian Embassy in South Africa has issued a direct threat (“We will find you”) on social media against two US Navy officers—Commander Leigh R. Tate and Lieutenant Commander Jeffrey E. York of the USS Spruance—accusing them of ordering the February 28 Tomahawk missile strike on an elementary school in Minab that killed 168 children.

Get more updates from Pudukad News on Google