ഭക്തിസാന്ദ്രമായി സന്നിധാനം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു | Sabarimala Temple

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല ശ്രീകോവിൽ നട തുറന്നു. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്.(Sabarimala Temple Doors Open for Mandala Makaravilakku Pilgrimage Season)
തുടർന്ന് പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല പുതിയ മേൽശാന്തിയായും, എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറം പുതിയ മേൽശാന്തിയായും ഇന്ന് ചുമതലയേൽക്കും.
വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്ന് മണിക്ക് പുതിയ മേൽശാന്തിമാരുടെ കാർമികത്വത്തിലായിരിക്കും നട തുറക്കുക. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി ഒരേസമയം 5,000 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തുമായി വിന്യസിപ്പിച്ചിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായാണ് ഇത്തവണ ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്.
Story Summary
The Sabarimala temple doors opened for the Mandala-Makaravilakku pilgrimage season, with outgoing Melsanthi E.D. Prasad Namboodiri opening the sanctum sanctorum in the presence of Tantri Kandararu Brahmaradathan. New High Priests Subrahmanyan Sankaran Namboodiri (Sabarimala) and A. Damodaran Namboodiri (Malikappuram) are set to take charge, while authorities have deployed 5,000 police personnel and AI cameras to manage crowd flow.




