Skip to content
November 17, 2026
⌕

വീട്ടുജോലി മുഴുവൻ ഏറ്റെടുക്കാൻ തയ്യാറെന്ന് യുവാവ്; ഭാര്യയ്ക്ക് 12 ലക്ഷം രൂപ വാർഷിക വരുമാനം വേണമെന്ന് ആവശ്യം | Indian man wants to be homemaker

November 16, 2026
Share this post to
Indian man wants to be homemaker

വിവാഹം കഴിക്കുന്ന സ്ത്രീ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമാകണമെന്നും വീട്ടുജോലികൾ താൻ ഏറ്റെടുക്കാമെന്നും വ്യക്തമാക്കി യുവാവ്. ഭാര്യയ്ക്ക് കുറഞ്ഞത് 12 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടാകണമെന്ന നിബന്ധനയും മുന്നോട്ടുവെച്ചതോടെ യുവാവിന്റെ റെഡ്ഡിറ്റ് പോസ്റ്റ് ചർച്ചയാകുകയാണ്. പാചകം, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ അലക്കൽ തുടങ്ങി വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് യുവാവിന്റെ നിലപാട്. ഭാര്യക്ക് ഇഷ്ടമുള്ള ജോലി, കരിയർ, ബിസിനസ് എന്നിവയുമായി മുന്നോട്ടുപോകാം. കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങൾ ഭാര്യ കൈകാര്യം ചെയ്യുമ്പോൾ വീടിന്റെ കാര്യങ്ങൾ താൻ നോക്കിക്കൊള്ളാമെന്നും യുവാവ് കുറിച്ചു. (Indian man wants to be homemaker)

പരസ്പര ബഹുമാനവും സ്നേഹവും തുല്യപങ്കാളിത്തവുമുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി. കുട്ടികളില്ലാത്ത വിവാഹജീവിതമാണ് താൽപര്യം. ഈ രീതിയിലുള്ള വിവാഹത്തിന് തയ്യാറുള്ള സ്ത്രീകളുണ്ടോയെന്ന് ചോദിച്ചാണ് റെഡ്ഡിറ്റിലെ AskIndianWoman വിഭാഗത്തിൽ പോസ്റ്റ് പങ്കുവെച്ചത്. പിന്നീട് പോസ്റ്റ് എഡിറ്റ് ചെയ്ത് തന്റെ ഉയരം, രൂപം, കുടുംബപശ്ചാത്തലം തുടങ്ങിയ വിവരങ്ങളും യുവാവ് ചേർത്തു. തനിക്ക് വിവാഹം കഴിക്കേണ്ട സ്ത്രീക്ക് കുറഞ്ഞത് 12 ലക്ഷം രൂപ വാർഷിക വരുമാനം വേണമെന്നും വ്യക്തമാക്കി.

Looking for a Wife Who Wants to Be the Breadwinner
by
u/captainfantastikk in
AskIndianWoman

പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പരമ്പരാഗതമായി സ്ത്രീകൾ ചെയ്തുപോരുന്ന വീട്ടുജോലികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായ യുവാവിന്റെ നിലപാടിനെ ചിലർ അഭിനന്ദിച്ചു. എന്നാൽ ബന്ധത്തിൽ ആവശ്യമായ വിട്ടുവീഴ്ചകൾ ചെയ്യാൻ യുവാവ് തയ്യാറാകുമോയെന്ന് മറ്റുചിലർ ചോദിച്ചു.

Summary: An Indian man has sparked debate on Reddit by seeking a wife earning at least ₹12 lakh annually while he takes on full-time household responsibilities. He prefers a childfree marriage and says he wants an equal partnership in which his wife is the primary breadwinner.

Get more updates from Pudukad News on Google