Skip to content
November 17, 2026
⌕

കാഞ്ഞാണിയിൽ നടുറോഡിൽ ഗുഡ്സ് ട്രാവലർ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

November 16, 2026
Share this post to

തൃശൂർ–വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണിയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ട്രാവലർ മറിഞ്ഞു. അപകടത്തിൽ ചേലക്കര സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വാഹനത്തിന്റെ ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണെന്നാണ് നാട്ടുകാർ പറയുന്നത്.
എതിർദിശയിൽ നിന്ന് വാഹനങ്ങളൊന്നും വരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. എതിർദിശയിലേക്ക് കയറിയ നിലയിലാണ് വാഹനം മറിഞ്ഞുകിടന്നത്.

Get more updates from Pudukad News on Google