ആര്‍എസ്എസ് പ്രവര്ത്തകന് രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

തിരുവനന്തപുരം: മണ്ണന്തല സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം.
ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാര്‍, പതിനൊന്നാം പ്രതി ഗോപാലന് സുരേഷ് എന്നിവര്‍ക്ക് ഇരട്ടജീവപര്യന്തവും കോടതി ശിക്ഷ വിധിച്ചു.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വിചാരണ നേരിട്ട 11 പ്രതികളുും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയാണ് കേസിലെ പ്രതികള്‍.
സിപിഎം നേതാവ് കെ.ഹരിപ്രസാദ്, അജികുമാര്‍, രഞ്ജിത്ത്, സുരേഷ്, ഫിറോസ് ഖാന്, വിഷ്ണു വിനോട്, ശങ്കര സുബ്രഹ്മണ്യം, ഗോഡ്വിന് ഡെന്നീസ് എന്നിവരാണ് ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികള്‍.
രണ്ടാം പ്രതി വെള്ളിനാരായണന് ഒളിവില്‍ പോയിരുന്നു.
അതിക്രമിച്ച് കടന്നുകയറിയതിനാണ് ഒന്നാം പ്രതിക്കും ഏഴ് മുതല്‍ 12 വരെയുള്ള പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചത്.
ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് ഒന്നും പതിനൊന്നും പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം നല്‍കിയിരിക്കുന്നത്..
ഒരു കേസിലും ചെയ്യാന്‍ പാടില്ലാത്ത കാര്യം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായെന്നും കോടതി നിരീക്ഷിച്ചു. ഇയാള്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.
ഇയാള്‍ക്കെതിരെ ചെയ്യേണ്ട നിയമപരമായ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.
കോടതിവിധിയില്‍ തൃപ്തിയുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ പ്രതികരിച്ചു.




