Skip to content
November 19, 2026
⌕

രേഖകളിൽ ദത്തുപുത്രി, പുത്രൻ വേണ്ട; മകന്‍ അല്ലെങ്കില്‍ മകള്‍; നിർദേശവുമായി ഹൈക്കോടതി

November 18, 2026
Share this post to

കൊച്ചി: സർക്കാർ രേഖകളിൽ ‘ദത്തുപുത്രൻ’, ‘ദത്തുപുത്രി’ എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി പകരം ‘മകൻ’ അല്ലെങ്കിൽ ‘മകൾ’ എന്ന് മാത്രം രേഖപ്പെടുത്തണമെന്ന സുപ്രധാന നിർദേശവുമായി ഹൈക്കോടതി.

 ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഈ നിർണായക നിർദേശം.

ദത്തെടുക്കപ്പെട്ട കുട്ടികളെ ദത്തുപുത്രൻ അല്ലെങ്കിൽ ദത്തുപുത്രി എന്ന് വിളിക്കുന്നത് അവർക്ക് മാനസിക സംഘർഷമുണ്ടാക്കാൻ കാരണമാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

ദത്തെടുക്കപ്പെട്ട കുട്ടി എല്ലാ അർത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണ്.

അതിനാൽ അവരെ സ്വന്തം മക്കളായി തന്നെ പരിഗണിക്കണമെന്നും എല്ലാ അര്‍ത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണെന്നും ദത്തുപുത്രിയെന്നും ദത്തുപുത്രനെന്നും ആരും വിളിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു.

നിലവിൽ ഈ-ഡിസ്ട്രിക്റ്റ് പോർട്ടലിലുള്ള ദത്തുപുത്രൻ, ദത്തുപുത്രി എന്നീ ഓപ്ഷനുകൾ ഒഴിവാക്കിക്കൊണ്ട് മകൻ അല്ലെങ്കിൽ മകൾ എന്ന് മാറ്റണമെന്നാണ് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

Get more updates from Pudukad News on Google