Skip to content
November 19, 2026
⌕

‘ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല, മന്ത്രിസഭാ യോഗത്തിൽ ഒരുപാട് തർക്കങ്ങളുണ്ടായി, പക്ഷേ, എല്ലാത്തിലും തീരുമാനമായി, ഒരുപാട് ക്ഷേമ പദ്ധതികൾ നടപ്പാക്കി’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

November 18, 2026
Share this post to
CM VD Satheesan

ന്യൂഡൽഹി: മന്ത്രിസഭാ യോഗത്തിൽ നിരവധി തർക്കങ്ങൾ ഉണ്ടായെന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ എല്ലാ വിഷയങ്ങളിലും കൃത്യമായ തീരുമാനമെടുക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത് വിധേയരുടെ ക്യാബിനറ്റ് അല്ലെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭ പോലെയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. (CM VD Satheesan Admits Discussions in Cabinet Meeting And Says Not a Cabinet of Submissives)

ഉന്നത വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ടാണ് മന്ത്രിസഭയിൽ പ്രധാനമായും ചർച്ച നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിക്കുന്നവരെ തള്ളിപ്പറയുന്ന രീതി ഈ സർക്കാരിനില്ല. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമാണ് അന്തിമ തീരുമാനങ്ങളിലേക്ക് എത്തുന്നത്. പിണറായി വിജയന്റെ ഭരണകാലത്ത് എത്രത്തോളം ചർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിമാർ വിമർശനം ഉന്നയിച്ചെന്ന തരത്തിലുള്ള വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണ്. ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളും മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്ന ആരോപണങ്ങളും പച്ചക്കള്ളമാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു. ജി.എൻ.എ കരാറിൽ നിന്ന് സർക്കാർ പിന്മാറിയെന്ന വാർത്തകളെയും മുഖ്യമന്ത്രി പരിഹസിച്ചു. കരാർ നൽകിയിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോൾ ആഗ്രഹിച്ച ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ‘പ്രിയദർശനി’, വയോജന വകുപ്പ് എന്നിവയിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാനായി. ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക പദ്ധതി ഡിസംബറിൽ ആരംഭിക്കും. ആദ്യ നൂറു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ച 588 പദ്ധതികളിൽ 568 എണ്ണവും ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു. കിഫ്ബിയെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കി. ‘മിഷൻ സമുദ്ര’യ്ക്കായി പുതിയ നിയമം നടപ്പാക്കി. പരമാവധി കേന്ദ്ര വിഹിതം സംസ്ഥാനത്തേക്ക് നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രമുഖ സർവകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും സർക്കാർ കൃത്യമായി പാലിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Story Summary

Kerala Chief Minister V.D. Satheesan admitted that heated discussions occurred during the cabinet meeting, asserting that his cabinet is not one of submissives like the previous Pinarayi government, and all issues were resolved amicably. Speaking in New Delhi, he dismissed media reports regarding Guruvayur Devaswom and the GNA deal as baseless lies, while highlighting the UDF government’s six-month welfare achievements.

Get more updates from Pudukad News on Google