Skip to content
November 19, 2026
⌕

സൗദിയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ | IndiGo Saudi Arabia Flights

November 18, 2026
Share this post to

സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ എയർലൈൻസ്. ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നാല് നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ഈ മാസം അവസാനം വരെ നിർത്തിവച്ചത്. നേരത്തെ ജിദ്ദ, മദീന സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയുമായിരുന്നു റദ്ദാക്കിയിരുന്നത്. എന്നാൽ മേഖലയിലെ സാഹചര്യം വീണ്ടും വിലയിരുത്തിയതിനു പിന്നാലെ നാല് നഗരങ്ങളിലേക്കുമുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. (IndiGo Saudi Arabia Flights)

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇൻഡിഗോ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകിയ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ വഴി സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ നേരിട്ട് അറിയിക്കുന്നുണ്ട്.

Summary: IndiGo has cancelled all flights to and from Saudi Arabia until November 30, citing the prevailing security situation. Services to Jeddah, Medina, Riyadh and Dammam have been suspended, and affected passengers are being notified directly.

Get more updates from Pudukad News on Google