Skip to content
November 26, 2026
⌕

ഫ്ലോറിഡയിൽ ക്യാംപിങ്ങിനിടെ വെടിവയ്പ്; നിയുക്ത കമ്മിഷണറുടെ 19 വയസ്സുകാരനായ മകൻ കൊല്ലപ്പെട്ടു

November 26, 2026
Share this post to

സുഹൃത്തുക്കൾക്കൊപ്പം ക്യാംപ് ചെയ്യുന്നതിനിടെ വെടിവയ്പ്; 19 വയസ്സുകാരന് ദാരുണാന്ത്യം, മരിച്ചത് നിയുക്ത കമ്മിഷണറുടെ മകൻ

 

ഫ്ലോറിഡ: സുഹൃത്തുക്കൾക്കൊപ്പം ക്യാംപ് ചെയ്യുന്നതിനിടെ ടെന്റിനുള്ളിൽ വെടിയേറ്റ് 19 വയസ്സുകാരൻ മരിച്ചു. എസ്കാംബിയ കൗണ്ടിയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിഷണർ ജോ വിൻസന്റെ മകൻ കെയ്റി വാഷിങ്ടൻ വിൻസനാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.സാന്റാ റോസ കൗണ്ടിയിലെ ബ്ലാക്ക്‌വാട്ടർ നദിക്കരയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

രാത്രി 11 മണിക്ക് ശേഷം വെടിവയ്പ്പിനെക്കുറിച്ച് അടിയന്തര സന്ദേശം ലഭിച്ചെത്തിയ ഉദ്യോഗസ്ഥർ തലയ്ക്ക് വെടിയേറ്റ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മരണം സ്ഥിരീകരിച്ചു. ക്യാംപ് ചെയ്തിരുന്ന സ്ഥലത്തിന് പുറത്തുനിന്ന് വെടിയുതിർത്തതാണെന്ന് പിതാവ് ജോ വിൻസൻ പറഞ്ഞു.

നദിയുടെ മറുകരയിൽനിന്ന് വെടിയൊച്ച കേട്ടതായും തുടർന്ന് ഒരു വാഹനം പ്രദേശത്തുനിന്ന് പോകുന്നത് കണ്ടതായും ദൃക്സാക്ഷികൾ അറിയിച്ചതായി സാന്റാ റോസ ചീഫ് ഡപ്യൂട്ടി റാൻഡി ടിഫ്റ്റ് പറഞ്ഞു. വെടിവയ്പ്പ് അബദ്ധത്തിൽ സംഭവിച്ചതാണോ യുവാവിനെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നോ എന്ന് പറയാറായിട്ടില്ലെന്നും എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നും ടിഫ്റ്റ് വ്യക്തമാക്കി.

അതേസമയം, മനഃപൂർവമായ ആക്രമണമാണ് നടന്നതെന്ന് യുവാവിന്റെ പിതാവ് ആരോപിച്ചു. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചരിത്രവിദ്യാർഥിയായിരുന്നു വാഷ് വിൻസൻ.

 

 

Get more updates from Pudukad News on Google