കൈപ്പമംഗലം : മദ്യലഹരിയിൽ യുവാക്കളെ തടഞ്ഞുനിർത്തി മർദ്ദിച്ച കേസിൽ ഒരു പ്രതിയെ കൂടി കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം തൃപ്പൂണിയത് വീട്ടിൽ അഖിൽ (19) ആണ് മൂന്നുപീടിക പരിസരത്തു നിന്ന് പിടിയിലായത്..
08.06.2025 തിയ്യതി വൈകീട്ട് 09.30 മണിയോടെ പെരിഞ്ഞനം കൊറ്റംകുളം ദേശത്ത് പനങ്ങാട്ട് വീട്ടിൽ ജിനേഷ്, 32 വയസ്സ് എന്നയാളും കൂട്ടുകാരനായ മണികണ്ഠനും കൊറ്റംകുളം തനിനാടൻ ഹോട്ടലിന് സമീപത്തുള്ള വഴിയിൽ നിൽക്കുമ്പോൾ മദ്യലഹരിയിൽ ബൈക്കിലെത്തിയ സംഘം വഴിയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ജിനേഷും മണികണ്ഠനും ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ യുവാക്കളെ അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന വടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.
ഈ കേസിൽ മറ്റു പ്രതികളായ പെരിഞ്ഞനം ചക്കരപ്പാടം ദേശത്ത്, കാരനാട്ട് വീട്ടിൽ മണിയൻ എന്നു വിളിക്കുന്ന ശ്രീജിത്ത് 50 വയസ്സ്, , പെരിഞ്ഞനം മൂത്തംപറമ്പിൽ വീട്ടിൽ ദിൽജിത്ത് 18 വയസ്സ് എന്നിവരെ നേരത്തേ തന്നെ പിടി കൂടി റിമാന്റ് ചെയ്തിരുന്നു.
കൈപമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, ജി എ എസ് ഐ ജോബി, ജിഎസ്‌സിപിഒ സിനോജ്, സിപിഒ രജനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


