വാടാനപ്പള്ളി : ബൈക്കിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവിൽകര സ്വദേശി കിഴക്കേ പാട്ട് വീട്ടിൽ സതീഷിന്റെ മകൻ അമൽ (20) ആണ് മരിച്ചത്. കഴിഞ്ഞദിവസം 08-01-26 രാത്രി 11: 20 ഓടെ വാടാനപ്പള്ളി നടുവിൽ കരയിൽ നിർമ്മാണം നടന്നുവരുന്ന പുതിയ ദേശീയപാത 66ൽ വെച്ച് അമൽ ഓടിച്ചിരുന്ന പൾസർ ബൈക്കിൽ നിന്നു വീണു ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലിരുന്ന അമൽ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.


