തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ മൂന്നാം ദിനം 487 പോയിൻ്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു. 483 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 481 പോയിന്റുമായി തൃശ്ശൂർ മൂന്നാമതുമാണ്.പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോട്ടയം, കാസർകോട്, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളിൽ നിൽക്കുന്നത്. ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കണ്ടറി സ്കൂളാണ് 118 പോയിൻ്റുമായി സളുകൾ വിഭാഗത്തിൽ ഒന്നാമത്. പത്തനംതിട്ടയിലെ എസ്‌്വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂരാണ് രണ്ടാമത്.
കുച്ചുപ്പുടി, തിരുവാതിരക്കളി, പരിചമുട്ട്, ചവിട്ടുനാടകം, മലപുലയ ആട്ടം, നാടൻ പാട്ട്, സംഘഗാനം, കോൽക്കളി തുടങ്ങിയ ജനപ്രിയ മത്സരങ്ങൾ ഇന്ന് വേദിയിലെത്തും. 25 വേദികളിലായി 249 ഇനങ്ങളിലായി 12,000ത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ കലോത്സവത്തിന് മാറ്റുരക്കുന്നത്.


