സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ വേറിട്ട കാഴ്‌ചയായി തിരുവനന്തപുരം കാർമെൽ സ്‌കൂളിന്റെ സംഘ നൃത്തം. വേഷവിധാനങ്ങളിൽ തുടങ്ങി അവതരണത്തിലടക്കം പുതുമ നിറച്ചാണ് സംഘം നൃത്തം അവതരിപ്പിച്ചത്. മനോഹരമായ നൃത്തച്ചുവടുകളും വ്യത്യസ്‌തമാർന്ന അവതരണവും ചേർന്നപ്പോൾ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.ഗുരുവായൂർ നന്ദനം ആയിരുന്നു നൃത്തത്തിന്റെ പ്രമേയം. നവ്യ നായർ പ്രധാന കഥാപാത്രമായി എത്തിയ ‘നന്ദനം’ സിനിമയിലെ റഫറൻസുകളടക്കം ഉപയോഗിച്ചാണ് നൃത്തമൊരുക്കിയിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി നിരവധി പ്രോപ്പർട്ടികളും ഡാൻസിൽ ഉപയോഗിച്ചിട്ടുണ്ട്. കാഴ്ചയിലും അവതരണത്തിലും വ്യത്യസ്‌തമായ ഡാൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലെങ്ങും വൈറലാണ്.
വിദ്യാർഥികളുടെ ചടുലമായ ചുവടുകളും അവതരണ മികവും ആസ്വാദകർ അഭിനന്ദിക്കുന്നു. കൊറിയോഗ്രാഫിക്കും വലിയ കയ്യടി ലഭിക്കുന്നുണ്ട്. ജോമറ്റ് അറയ്ക്കനാണ് കൊറിയോഗ്രാഫർ.


