loader image
ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സുപ്രീം കോടതിയിൽ തിരിച്ചടി; അന്വേഷണവുമായി മുന്നോട്ട്

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സുപ്രീം കോടതിയിൽ തിരിച്ചടി; അന്വേഷണവുമായി മുന്നോട്ട്

ഡൽഹി: വീട്ടിൽനിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. തനിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി പാർലമെന്റ് സമിതി രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് അദ്ദേഹം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇതോടെ ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ അന്വേഷണ നടപടികളുമായി പാർലമെന്റിന് മുന്നോട്ട് പോകാം.

ജഡ്ജസ് എൻക്വയറി ആക്ട് (1968) പ്രകാരം ലോക്‌സഭാ സ്പീക്കർ രൂപീകരിച്ച മൂന്നംഗ അന്വേഷണ സമിതി നിയമവിരുദ്ധമാണെന്നായിരുന്നു യശ്വന്ത് വർമ്മയുടെ പ്രധാന വാദം. എന്നാൽ, ഈ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരൻ യാതൊരുവിധ ആശ്വാസത്തിനും അർഹതയുള്ളയാളല്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ദീപാങ്കർ ദത്ത നിരീക്ഷിച്ചു. ലോക്‌സഭാ സ്പീക്കർക്ക് ഭരണഘടനാപരമായ നടപടികളുമായി ഇനി മുമ്പോട്ട് പോകാമെന്നും കോടതി ഉത്തരവിട്ടു.

The post ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സുപ്രീം കോടതിയിൽ തിരിച്ചടി; അന്വേഷണവുമായി മുന്നോട്ട് appeared first on Express Kerala.

See also  മാനന്തവാടിയിൽ 31 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി; കൊടുവള്ളി സ്വദേശി അറസ്റ്റിൽ
Spread the love

New Report

Close