loader image

Chavakkad

Updates from chavakkadu

പ്രസാദ ഊട്ടിനായി ഭക്തർക്ക് വിഭവങ്ങൾ സമർപ്പിക്കാൻ അവസരം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവ പ്രസാദ ഊട്ടിനാവശ്യമായ വിഭവങ്ങൾ സമർപ്പിക്കാൻ ഭക്തർക്ക് അവസരം. ഇടിച്ചക്കയും പച്ചക്കറിയും പല വ്യഞ്‌ജനങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭഗവാന് സമർപ്പിക്കാം. ഭക്തരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് ദേവസ്വം തീരുമാനം. വിഭവ ശേഖരണത്തിനായി കിഴക്കേ നടയിൽ ക്ഷേത്രം ചുമർചിത്രമതിലിന് സമീപംമൂന്ന് ഉരുളികൾ വെച്ചിട്ടുണ്ട് . ഇതിൽ ഭക്തർക്ക് വിഭവങ്ങൾ സമർപ്പിക്കാം.

പ്രസാദ ഊട്ടിനായി ഭക്തർക്ക് വിഭവങ്ങൾ സമർപ്പിക്കാൻ അവസരം Read More »

യൂണിറ്റി ഓഫ് തൈക്കടവ് – സാന്ത്വന സ്പർശം റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി

​ഒരുമനയൂർ: ജീവകാരുണ്യ രംഗത്ത് സജീവമായ യൂണിറ്റി ഓഫ് തൈക്കടവ് – സാന്ത്വന സ്പർശം ഒരുമനയൂർ, റമദാൻ മാസത്തോടനുബന്ധിച്ചുള്ള ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. തൈക്കടവ് മഹല്ലിലെ ഉസ്താദുമാർക്കും വിദ്യാർത്ഥിക്കുമായി 30 കിറ്റുകൾ നൽകിക്കൊണ്ട് ഖത്തീബ് സലിം സഖാഫി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ​തുടർന്ന് മഹല്ല് നിവാസികളിലെ അർഹരായ നിർദ്ധന കുടുംബങ്ങൾക്കും അയൽപ്രദേശങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്കുമായി 350-ഓളം ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്. ഒരു പതിറ്റാണ്ടിലധികമായി തൈക്കടവ് മഹല്ലിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംഘടനയാണിത്. കെ.വി. അഷ്‌റഫ്‌, എൻ.കെ.

യൂണിറ്റി ഓഫ് തൈക്കടവ് – സാന്ത്വന സ്പർശം റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി Read More »

യുദ്ധവിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു; ലോകസമാധാനത്തിനായി ഇന്ത്യ ഇടപെടണം – എം എസ് എസ്

​ചാവക്കാട്: സാമ്രാജ്യത്ത സയണിസ്റ്റ് യുദ്ധകൊതിയും ഭീകരതയും ലോകസമാധാനത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ സമാധാനം ആഗ്രഹിക്കുന്ന ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്നും എം.എസ്.എസ് ചാവക്കാട് സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൺവെൻഷൻ ആവശ്യപ്പെട്ടു. ലോകത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാൻ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. ​ആഗോള സാമ്പത്തിക ക്രമത്തെ അപ്പാടെ തകിടം മറിക്കുന്ന രീതിയിൽ യുദ്ധം വ്യാപിക്കുന്നത് തടയാൻ ഇന്ത്യൻ ഗവൺമെന്റ് ശക്തമായ നിലപാട് സ്വീകരിക്കുകയും നയതന്ത്രപരമായ ഇടപെടലുകൾ നടത്തുകയും വേണം. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്കുള്ള സ്വാധീനം സമാധാന ചർച്ചകൾക്കായി പ്രയോജനപ്പെടുത്തണമെന്നും

യുദ്ധവിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു; ലോകസമാധാനത്തിനായി ഇന്ത്യ ഇടപെടണം – എം എസ് എസ് Read More »

നാഷണൽ ഹുദയിൽ ‘എൻലൈറ്റ്മെന്റ് ’26 സംഘടിപ്പിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ എൻലൈറ്റൻമെന്റ് ’26 റംസാൻ ഒത്തുചേരൽ സംഘടിപ്പിച്ചു. വിദ്യാർത്ഥി അഹമ്മദ് ഷഹീന്റെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതപ്രസംഗം നടത്തി. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രശസ്ത പണ്ഡിതനും, പ്രഭാഷകനുമായ സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ‘മാനവമൈത്രിയും, സാഹോദര്യവും ആത്മീയതയും, ഇഹലോക ജീവിതത്തിന്റെ വിജയവും പരലോക ജീവിതത്തിന്റെ പുണ്യവുമെല്ലാം ഉൾപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രഭാഷണം സദസിനെ ഏറെ ആകർഷിച്ചു. തുടർന്ന് ചോദ്യോത്തരവേളയും നടന്നു. മാനേജർ അബൂബക്കർ മെമന്റോ

നാഷണൽ ഹുദയിൽ ‘എൻലൈറ്റ്മെന്റ് ’26 സംഘടിപ്പിച്ചു Read More »

പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ

പുന്നയൂർക്കുളം : പ്രവൃത്തിപരിചയ പരിശീലനത്തിന്റെ ഭാഗമായി കടലാസുപയോഗിച്ച് പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് സ്കൂൾ ഓഫീസിലേക്ക് വിദ്യാർത്ഥികൾ കൈമാറി. ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ് പേപ്പർ കവറുകൾ നിർമ്മിക്കാൻ പരിശീലിച്ചത്. പേപ്പർ, പശ, കത്രിക, എന്നിവ ഉപയോഗിച്ചാണ് പേപ്പർ കവറുകൾ നിർമ്മിച്ചത്. അധ്യാപിക പി.എ. ശോഭാലക്ഷ്മി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് മീന പോൾ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.എൽ. മനോഹിത് കവറുകൾ ഏറ്റുവാങ്ങി.

പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ Read More »

ഇറാൻ ആക്രമണം; ഖത്തറിൽ തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിക്ക് പരിക്ക്

ദോഹ : ഇറാൻ ഖത്തറിലെ അമേരിക്കൻ കേന്ദ്രങ്ങളിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഖത്തറിൽ ജോലി ചെയ്യുന്ന വെങ്കിടങ്ങ് സ്വദേശിക്ക് പരിക്ക്. തകർക്കപ്പെട്ട മിസൈൽ ഭാഗങ്ങൾ തട്ടിയാണ് പരിക്ക്. തൃശൂർ വെങ്കിടങ്ങ് പണിക്കവീട്ടിൽ അബൂബക്കർ മകൻ ഹിഷാമിനാണ് പരിക്കേറ്റത്. പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കപ്പെട്ട മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് കയ്യിലാണ് പരിക്ക്.

ഇറാൻ ആക്രമണം; ഖത്തറിൽ തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിക്ക് പരിക്ക് Read More »

ശഹീദ് ആയത്തുല്ല അലി ഖാംനഇക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് പി ഡി പി

ചാവക്കാട് : പി ഡി പി, ഗുരുവായൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിത്വ അന്ത്യാഭിവാദ്യ സംഗമവും ലോക സമാധാന ജ്വാലയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്മ നാഫ് വി എ അദ്ധ്യക്ഷത വഹിച്ചു, അമേരിക്കയുടേയും ഇസ്രായേലിന്റേയും സാമ്രാജ്യത്വ സയണിസ്റ്റ് അധിനിവേശം നിറുത്തി ലോകത്ത് സമാധാനം സ്ഥാപിക്കാൻ ലോക രാജ്യങ്ങൾ അടിയന്തരിമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടു, രക്തസാക്ഷി ആയത്തുല്ല അലി ഖാംനഇക്ക് അന്ത്യാഭിവാദ്യവും അർപ്പിച്ചു. അഹമ്മദ് ഖാൻ ആമുഖ പ്രസംഗം നടത്തി. ഹുസൈൻ അകലാട്, ഷിഹാബ്

ശഹീദ് ആയത്തുല്ല അലി ഖാംനഇക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് പി ഡി പി Read More »

തിരുവത്ര മോഹനൻ രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : കോൺഗ്രസ് പ്രവർത്തകൻ തിരുവത്ര മോഹനന്റെ 32 -ാം രക്തസാക്ഷി ദിനം ഗുരുവായൂർബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.  മോഹനന്റെ വസതിയിൽ  നടന്ന അനുസ്മരണ സമ്മേളനം  കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്  അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഒ ജെ ജനീഷ്  അനുസ്മരണപ്രഭാഷണം നടത്തി.  കെപിസിസി സെക്രട്ടറി ഒ അബ്ദുറഹ്മാൻ കുട്ടി, ജോസ് വള്ളൂർ, ഡിസിസി സെക്രട്ടറിമാരായ ജോസഫ് ചാലിശ്ശേരി, എം വി ഹൈദരാലി, സി എ

തിരുവത്ര മോഹനൻ രക്തസാക്ഷി ദിനം ആചരിച്ചു Read More »

സൗഹൃദ ഇഫ്താർ സംഗമം

വടക്കേകാട് : ജമാഅത്തെ ഇസ്‌ലാമി വടക്കേകാട് ഏരിയ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം മത, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരുടെ ഒത്തുചേരലായി. ഏരിയാ പ്രസിഡന്റ് നിയാസ് ഒ എം അധ്യക്ഷത വഹിച്ച സംഗമത്തിൽ ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന പി ആർ സെക്രട്ടറി സമദ് കുന്നക്കാവ് ഉദ്ഘാടനം നിർവഹിച്ചു. കേവല രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി നമ്മുടെ ഐക്യത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ, ‘കേരള സ്റ്റോറികൾ’ പോലെയുള്ളവയെ നാം തിരിച്ചറിയേണ്ടതുണ്ട്. ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ നാം അകറ്റിനിർത്തേണ്ടതുണ്ടെന്നും

സൗഹൃദ ഇഫ്താർ സംഗമം Read More »

ചാവക്കാട് നഗരസഭയിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

ചാവക്കാട് : ​സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ  ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ  ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. ​ശുചിത്വ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അവരുടെ ഇടപെടലുകൾ ഈ രംഗത്ത് നിർണായകമാണെന്നും ചടങ്ങിൽ പ്രസംഗിച്ച ജില്ലാ പ്രോഗ്രാം ഓഫീസർ  രാജിനേഷ് രാജൻ പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും പരിപാടിയിൽ സംബന്ധിച്ച് ആശംസകൾ

ചാവക്കാട് നഗരസഭയിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു Read More »

New Report

Close