എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാം; ഒരാൾക്ക് പരമാവധി മൂന്ന് ബസുകൾ . ബസുകളുടെ റൂട്ടും സർവിസും മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യപ്രകാരം; ചെലവുകൾ പൂർണമായി കെ.എസ്.ആർ.ടി.സി വഹിക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബസ് ശേഖരം നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ബസ് വാങ്ങി നൽകാൻ സർക്കാർ പ്രത്യേകാനുമതി നൽകി. 2026-27 സാമ്പത്തിക വർഷത്തെ നിയമസഭ മണ്ഡല […]
