
തലസ്ഥാനത്തെ നടുക്കിയ സ്വർണക്കവർച്ചയിൽ അടിമുടി ദുരൂഹത. നടന്നത് സ്വർണം പൊട്ടിക്കലെന്ന സംശയത്തിൽ പോലീസ്. കൊള്ളയടിച്ചത് 2കിലോ സ്വർണമെന്ന് ആദ്യം പറഞ്ഞ വ്യാപാരി പിന്നീട് 15 പവനെന്ന് മൊഴിമാറ്റി. കവർച്ച നടത്തിയവർ ബൈക്കിൽ പോയ വഴി പോലീസിനോട് തെറ്റിച്ച് പറഞ്ഞത് മനപൂർവമെന്നും സംശയം. 2കിലോ സ്വർണം തോളിൽ തൂക്കിയ സഞ്ചിയിൽ കൊണ്ടുപോയതും ബൈക്കിലെത്തിയവർ നിഷ്‍പ്രയാസം കൈക്കലാക്കിയതും സംശയകരമെന്ന് പോലീസ്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ തിരക്കേറിയ ചാല മാർക്കറ്റിലെ സ്വർണക്കവർച്ചയിൽ ദുരൂഹതകൾ ഏറുകയാണ്. നടന്നത് സ്വർണക്കവർച്ചയല്ല, സ്വർണം പൊട്ടിക്കലാണെന്ന സംശയത്തിലാണ് പോലീസ്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം ക്രിമിനൽ സംഘങ്ങൾ […]









