
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ശൃംഖലയിലെ ആശയവിനിമയ തകരാറിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമയാന സ്തംഭനത്തിന് സാക്ഷ്യം വഹിച്ച് അമേരിക്ക. 6,600-ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും പതിനായിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങുകയും ചെയ്തു. വന്‍ പ്രതിസന്ധിക്ക് പിന്നാലെ സര്‍വീസുകള്‍ പുനരാരംഭിച്ചു. കാലപ്പഴക്കം ചെന്ന സംവിധാനം ഉടച്ചുവാര്‍ക്കാന്‍ 50 ബില്യണ്‍ ഡോളര്‍ അടിയന്തരമായി അനുവദിക്കണമെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി
വാഷിംഗ്ടണ്‍: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയും 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ രാജ്യവ്യാപക വ്യോമയാന സ്തംഭനത്തിന് വഴിവെക്കുകയും ചെയ്ത സംഭവത്തിന് […]









