
ഗുരുവായൂര്‍: കോണ്‍ഗ്രസ്സുകാര്‍ക്ക് എഴുത്തും വായനയുമില്ലെന്നും അത് കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമേയുള്ളൂവെന്നുമാണ് പൊതുധാരണയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കമ്മ്യൂണിസ്റ്റുകാരുടെ സാഹിത്യം വെട്ടാനും കൊല്ലാനുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ മുന്‍ എം.പി. ടി.എന്‍. പ്രതാപന്റെ വൈബ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍. പൊതുപ്രവര്‍ത്തന രംഗത്തെ സത്യസന്ധനായ മനുഷ്യനാണ് ടി.എന്‍.പ്രതാപന്‍. ബിരുദാനന്തര ബിരുദങ്ങളുടെ വിശേഷണങ്ങളൊന്നും അദ്ദേഹത്തിനില്ല. ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് ജീവിതത്തില്‍ പ്രയാസമനുഭവിക്കുന്നവരേയും കഷ്ടപ്പെടുന്നവരേയും പ്രതാപന്‍ ചേര്‍ത്തു നിര്‍ത്തുന്നത്. വേണുഗോപാല്‍ പറഞ്ഞു. പ്രതാപനെ പറ്റി ഡോ.എന്‍.എസ്.അബ്ദുൽ ഹമീദ് […]


