
ചാവക്കാട് : നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതികളെത്തുടർന്ന് അടച്ചുപൂട്ടിയ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിൽ ക്രൈം ബ്രാഞ്ച് പരിശോധന. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയെത്തുടർന്ന് രണ്ടു വർഷത്തിനു മീതെയായി അടഞ്ഞു കിടക്കുന്ന ചാവക്കാട് ചേറ്റുവ റോഡിലുള്ള പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിലാണ് ക്രൈം ബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് റെയ്ഡ് നടത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ജീവനക്കാരുടെയും നിക്ഷേപകരുടെയും സാനിദ്ധ്യത്തിൽ ഇന്ന് രാവിലെ […]



