PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ

ഇരിങ്ങാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാൾ ആയി പൊറത്തിശ്ശേരി ഇടവകാംഗമായ ഫാ ആൻ്റു ആലപ്പാടനെ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിയമിച്ചു. ഫാ. ആൻ്റു ആലപ്പാടൻ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടർ ആയി സേവനം ചെയ്തു വരികയായിരുന്നു.പൊറത്തിശ്ശേരി ആലപ്പാടൻ തറവാട്ടിൽ ആന്റണി-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ജോസ് ,യോഹന്നാൻ, തോമസ്, വർഗീസ് ,മേരി, സെലീന, ഏലിയ എന്നിവർ സഹോദരങ്ങളാണ്. സ്കൂൾ വിദ്യാഭ്യാസം ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂളിലാണ് നടത്തിയത്. പ്രാഥമിക വൈദിക പരിശീലനം ഇരിങ്ങാലക്കുട സെൻ്റ് പോൾസ് മൈനർ സെമിനാരിയിലും ഫിലോസഫി-തിയോളജി പഠനങ്ങൾ ആലുവ, കാർമൽഗിരി, മംഗലപ്പുഴ സെമിനാരികളിലും പൂർത്തിയാക്കി. 1994 ഏപ്രിൽ 16ന് പൊറത്തിശ്ശേരി സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് മാർ ജെയിംസ് പഴയാറ്റിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അസിസ്റ്റൻറ് വികാരിയായി ആളൂർ, കല്ലേറ്റുംകര, എടതിരുത്തി ഫൊറോന ഇടവകകളിലും വികാരിയായി തച്ചുടപ്പറമ്പ്, വെള്ളാഞ്ചിറ, പാറേക്കാട്ടുകര, പുത്തൻചിറ ഫൊറോന, ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവകകളിലും അജപാലന ശുശ്രൂഷ നിർവഹിച്ചു. റോമിലെ അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. രൂപതയിലെ സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് , സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ, അവാർഡ്, ഫിനാൻസ് ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു. രൂപത പ്രസ്ബിറ്ററൽ കൗൺസിലിന്റെ സെക്രട്ടറിയായും കോളേജ് ഓഫ് കൺസൾട്ടേഴ്സ് മെമ്പറായും കത്തോലിക്ക കോൺഗ്രസിന്റെ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

See also  നഫ്രീത് ഗുലാമിനെ അനുമോദിച്ചു
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top