PUDUKAD-NEWS-PUTHUKAD-NEWS

അത്താണി റെയിൽവേ ട്രാക്കിന് സമീപത്ത് തീപിടിത്തം

വടക്കാഞ്ചേരി: അത്താണി സെൻ്ററിലെ ജെഎംജെ സ്‌കൂളിന് എതിർ വശത്തെ റെയിൽവേ ട്രാക്കിന് സമീപത്തെ സ്വകാര്യ ഭൂമിയിൽ കൂട്ടിയിട്ടിരുന്ന പുല്ലിന് തീപടർന്നു. തീ നിയന്ത്രണ വിധേയമാകാത്ത വിധം പടർന്നപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. തൊട്ടടുത്ത് കൂടി റെയിൽവേ ലൈനുള്ളതിനാൽ അപകടം വ്യാപിക്കുന്നതിന് മുന്പേ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയിരുന്നു. ഉദ്യോഗസ്ഥരായ ടി ആർ ഷിബു, മുരളീധരൻ, മുസ്‌തഫ, രാജേഷ്, രഞ്ജിത്, ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

Spread the love
See also  തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top