PUDUKAD-NEWS-PUTHUKAD-NEWS

ബസ്സുകളുടെ അമിത വേഗം : ഇരിങ്ങാലക്കുട ജോയിൻ്റ് ആർ.ടി.ഒ.യ്ക്ക് പരാതി നൽകി യുവമോർച്ച

ഇരിങ്ങാലക്കുട : യാത്രക്കാരെ ദുരിതത്തിലാക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗതയ്ക്കെതിരെയും നിരോധിത സൗണ്ട് ഹോണിനെതിരെയും ആളൂർ യുവമോർച്ചയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജോയിൻ്റ് ആർ.ടി.ഒ.യ്ക്ക് പരാതി നൽകി.

ആർ.ടി.ഒ.യുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ റോഡ്‌ ഉപരോധവും ആർ.ടി.ഒ. ഓഫീസിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായമായ സമര സമരപരിപാടിയും സംഘടിപ്പിക്കുമെന്ന് യുവമോർച്ച അറിയിച്ചു.

യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത്, ജനറൽ സെക്രട്ടറി ഉണ്ണിമായ, സെക്രട്ടറി ശ്രീമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

Spread the love
See also  ഗ്രെയ്സ് ഫെസ്റ്റ് നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top