PUDUKAD-NEWS-PUTHUKAD-NEWS

സ്വാതിതിരുനാൾ സംഗീത നൃത്തോത്സവത്തിന് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭ നാലു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാതിതിരുനാൾ സംഗീതോത്സവത്തിന് തുടക്കമായി.

സാംസ്കാരിക സമ്മേളനം മുൻസിപ്പൽ ടൗൺഹാളിൽ പ്രശസ്ത കൂടിയാട്ടം കലാകാരൻ ഡോ. വേണുജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

നാദോപാസന പ്രസിഡന്റ് സോണിയ ഗിരി അധ്യക്ഷയായി.

പെരിങ്ങോട്ടുകര ആവണങ്ങാട്ടു കളരി രഘുരാമ പണിക്കർ മുഖ്യാതിഥിയായിരുന്നു.

അച്യുത് ശങ്കർ എസ്. നായർ മുഖ്യപ്രഭാഷണം നടത്തി.

വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഡോ. വേണുജി, നിർമ്മല പണിക്കർ, കലാനിലയം ഗോപി എന്നിവരെ വേദിയിൽ ആദരിച്ചു.

നഗരസഭ കൗൺസിലർ സ്മിത കൃഷ്ണകുമാർ, യു.എസ്.എ. സ്വാതി സംഗീതസഭയുടെ സാരഥി മുരളി വല്ലത്ത്, ശിവരാമകൃഷ്ണൻ, സുശീലാ മാരാർ, പി. നന്ദകുമാർ, ഉണ്ണികൃഷ്ണ മേനോൻ, ആശ സുരേഷ് എന്നിവർ പ്രസംഗിച്ചു.

കൊച്ചിൻ വിശ്വനാഥും സംഘവും അവതരിപ്പിച്ച സുന്ദര നാരായണ കൃതികളോടെ കലാപരിപാടികൾക്ക് തുടക്കമായി.

തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും അവതരിപ്പിച്ച കർണ്ണാടിക് സംഗീത കച്ചേരി അരങ്ങേറി.

10, 11, തിയ്യതികളിൽ അഖിലേന്ത്യാ സംഗീത മത്സരം ഉണ്ടായിരിക്കും.

നാലു ദിനങ്ങളിലായി പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത കച്ചേരി, ജുഗൽ ബന്ദി, സൂഫി സംഗീതം, ബൗൾ സംഗീതം, ഭരതനാട്യം എന്നിവ അരങ്ങേറും.

Spread the love
See also  ഓട്ടോറിക്ഷയും ബൈക്കും തല്ലിപ്പൊളിച്ച കേസിലെ പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top