PUDUKAD-NEWS-PUTHUKAD-NEWS

യാത്ര പ്രദർശനമേള ആരംഭിച്ചു

തൃശൂർ : യാത്ര എന്ന യാത്രക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന “യാത്രായാത്രികം” ത്രിദിന യാത്രാ മൊബൈൽ ഫോട്ടോ പ്രദർശനവും മത്സരവും യാത്രിക സംഗമവും കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു.

പ്രദർശനമേള ആകാശവാണി പ്രോഗ്രാം അനൗൺസർ വൈ.എസ്. പൗർണമി ഉദ്ഘാടനം ചെയ്തു.

168 യാത്രികരുടെ 400 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

സംഘാടകസമിതി ചെയർമാൻ കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു.

കോർഡിനേറ്റർ രാജൻ തലോർ ആമുഖപ്രഭാഷണം നടത്തി.

യാത്രയോടൊപ്പം കൂടുതൽ യാത്രകൾ ചെയ്ത സലീം ടി. മാത്യൂസ്, ടി.എ. തങ്കം, കെ.പി. സുമ എന്നീ യാത്രികരെ ആദരിച്ചു.

ജെഷിൻ പാലത്തിങ്കൽ, ബിന്ദു വാലിപറമ്പിൽ, ലീല, രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

പ്രദർശനം 12ന് സമാപിക്കും. അന്നേദിവസം വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.

സുനിൽ സുഖദ സമ്മാനദാനം നിർവഹിക്കും. പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.

യാത്ര ജനറൽ വിഭാഗത്തിലെ ഫോട്ടോ പ്രദർശനത്തിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.

യാത്രാപഥത്തിലെ ഫോട്ടോകളിൽ ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് 3000, 2000, 1000 രൂപ വീതവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.

യാത്രായാത്രികത്തിൻ്റെ അടുത്ത വർഷത്തെ പ്രദർശനം മുതൽ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിന് ക്യാഷ് അവാർഡ് നൽകുമെന്ന് യാത്ര കോർഡിനേറ്റർ രാജൻ തലോർ അറിയിച്ചു.

Spread the love
See also  വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top