ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂൾ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ജി.ടി.എസ്. രണ്ടുകൈ സ്കൂളിലെ
വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
സീനിയർ അധ്യാപിക ജോഫിയ സ്വാഗതവും സുമി നന്ദിയും പറഞ്ഞു.
സീനിയർ അധ്യാപിക ജോഫിയ, പി.ടി.എ. പ്രസിഡന്റ് ഹണി റിൻസൺ എന്നിവർ തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ ഡോ. മുവിഷ് മുരളിയിൽ നിന്ന് പഠനോപകരങ്ങൾ ഏറ്റുവാങ്ങി.
അധ്യാപിക ജിഷ, പി.ടി.എ. പ്രതിനിധി സ്വപ്ന രമേഷ്, തവനിഷ് പ്രസിഡന്റ് കെ.കെ. നിമിഷ, സെക്രട്ടറി ടി.എം. അഭിഷേക്, ജോയിന്റ് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു, തവനിഷ് ട്രഷറർ ഐശ്വര്യ പ്രവീൺ, ജോയിന്റ് ട്രഷറർ ഐ.എ. ശ്വേത എന്നിവരും മറ്റു തവനിഷ് വൊളന്റിയർമാരും പങ്കെടുത്തു.



