PUDUKAD-NEWS-PUTHUKAD-NEWS

തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ നന്ദി പര്യടന പരിപാടി സമാപിച്ചു

തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു

ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു. രാവിലെ കരുവന്നൂർ ബംഗ്ലാവ് പരിസരത്തു നിന്നുമാരംഭിച്ച പര്യടനം പൊറത്തിശേരി, മുരിയാട്, ടൗൺ മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ഠാണാവിൽ സമാപിച്ചു. നഗരസഭാ അധ്യക്ഷൻ എം. പി. ജാക്സൺ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലൻ, ബ്ളോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റുമാരായ പി,കെ,ഭാസി, സാജു പാറേക്കാടൻ, സി.എസ് . അബ്ദു ഹഖ്, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമരാജൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്, റോക്കി ആളൂക്കാരൻ എന്നിവർ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

Spread the love
See also  മാസപ്പടിക്കേസ്: പിണറായി വിജയന്റെ വീട്ടില്‍ ഇഡി പരിശോധന

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top