റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ച് എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു.
ഇരിങ്ങാലക്കുട : റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു . എടതിരിഞ്ഞി ചെട്ടിയാൽ തെക്കേത്തയ്ക്കൽ പരേതനായ ചന്ദ്രൻ മകൻ രനേഷ് ( 37 ) ആണ് മരിച്ചത്. ഇന്നലെ രാത്രി പോട്ട – മൂന്നുപീടിക റോഡിൽ പൂച്ചക്കുളത്ത് വച്ചായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടതിരിഞ്ഞിയിൽ ചുമട്ട് തൊഴിലാളി ആയി പ്രവർത്തിച്ച് വരികയായിരുന്നു. അവിവാഹിതനാണ്. രമണി അമ്മയും രന്ധ്യ സഹോദരിയുമാണ് .



