PUDUKAD-NEWS-PUTHUKAD-NEWS

സെൻ്റ് തോമസ് കത്തീഡ്രലിൽ ദുക്റാന ഊട്ടുതിരുനാൾ ജൂലൈ 3 ന്

സെൻ്റ് തോമസ് കത്തീഡ്രലിൽ ദുക്‌റാന ഊട്ടുതിരുനാൾ ജൂലൈ 3 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാൾ ദിനമായ ജൂലൈ 3 ന് രാവിലെ 7.30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലി , ഊട്ടു നേർച്ച വെഞ്ചിരിപ്പ് എന്നീ ചടങ്ങുകൾക്ക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിക്കും. 10. 30 ന് നടക്കുന്ന തിരുനാൾ ദിവ്യബലിയ്ക്ക് ഫാ ജോൺ പാലിയേക്കര കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും. കത്തീഡ്രൽ അങ്കണത്തിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയായി നടക്കുന്ന നേർച്ച സദ്യയിൽ 25000 പേർ പങ്കെടുക്കുമെന്ന് വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ, ജനറൽ കൺവീനർ തോമസ് തൊകലത്ത് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. കൈക്കാരൻമാരായ പി ടി ജോർജ്ജ്, സാബു ജോർജ്ജ് ചെറിയാടൻ , അഡ്വ എം എം ഷാജൻ , വിവിധ കമ്മിറ്റി ഭാരവാഹികളായ വർഗ്ഗീസ് ജോൺ തെക്കിനിയത്ത്, റോബി കാളിയങ്കര , ഷാജു എബ്രഹാം കണ്ടംകുളത്തി, അഡ്വ ഹോബി ജോളി , ജെയ്‌സൻ പൊന്താക്കൻ , ഡേവീസ് ചക്കാലക്കൽ തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Spread the love
See also  എഐഎസ്എഫ് യൂണിറ്റ് സമ്മേളനം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top