PUDUKAD-NEWS-PUTHUKAD-NEWS

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോൽസവം ജൂലൈ 16 മുതൽ

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം ജൂലൈ 16 മുതൽ; സംഘാടകസമിതി രൂപീകരിച്ചു.

 

ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16 മുതൽ 22 വരെ നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ജ്യോതിസ് കാത്തലിക് സെൻ്ററിൽ മുനിസിപ്പൽ ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.

വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബു, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷീജ ഉണ്ണികൃഷ്ണൻ ,കെ എസ് തമ്പി , കെ പി കണ്ണൻ ,പിഎസ് മനു, കെ കെ ശിവൻകുട്ടി , ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല സി ബി , ഫാ. ജോൺ പാലിയേക്കര, സാവിത്രി ലക്ഷ്മണൻ, പി കെ പ്രസന്നൻ , ടി എസ് സജീവൻ, പി വി ശിവകുമാർ, എ എൻ രാജൻ, വി കെ ലക്ഷ്മണൻ നായർ, സോണിയ ഗിരി, കെ ബാബുരാജ് എന്നിവർ പ്രസംഗിച്ചു. കെ എൻ സുഭാഷ് സ്വാഗതവും പി ആർ സ്റ്റാൻലി നന്ദിയും പറഞ്ഞു. ജോസ് ജെ ചിറ്റിലപ്പിള്ളി ചെയർമാനും പി ആർ സ്റ്റാൻലി ജനറൽ കൺവീനറും സിമിഷ് സാഹു ചീഫ് കോഡിനേറ്ററും കെ എൻ സുഭാഷ് ട്രഷററും ആയിട്ടുള്ള 251 അംഗ കമ്മിറ്റിയും രൂപീകരിച്ചു.

Spread the love
See also  സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് കഴിയുന്നതിനിടെ പ്രസവിച്ച യുവതിയും, കുഞ്ഞും മരിച്ച നിലയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top