PUDUKAD-NEWS-PUTHUKAD-NEWS

എ.ഡി. ബെന്നിക്ക് സർഗ്ഗ ശ്രേഷ്ഠ പുരസ്കാരം

തൃശൂർ : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ. എ.ഡി. ബെന്നിക്ക് സർഗ്ഗ ശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.

കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ. ടി.ഐ. കൗൺസിലും സംയുക്തമായി അങ്കമാലി വ്യാപാരി ഭവൻ ഹാളിൽ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തിൽ വെച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അഡ്വ. എ.ഡി.  ബെന്നിക്ക് സർഗ്ഗ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചത്. 

ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡ് സ്ഥാപിച്ചിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെട്ടു വരുന്നുണ്ട്. സാംസ്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. 

ആയിരത്തിലധികം ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലേറെ വീഡിയോകളും ബെന്നി വക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ വൃക്കരോഗം ബാധിച്ച് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്ന ബെന്നി വക്കീലിൻ്റെ ജീവചരിത്ര ഗ്രന്ഥം “പത്മവ്യൂഹം ഭേദിച്ച്” പ്രചോദനാത്മകമാണ്.

ചടങ്ങിൽ അങ്കമാലി മുനിസിപ്പൽ ചെയർ 

പേഴ്സൺ റീത്ത പോൾ അദ്ധ്യക്ഷത വഹിച്ചു. 

ബെന്നി ബെഹന്നാൻ എംപി മുഖ്യപ്രഭാഷണം നടത്തി.

ഫാ. പോൾ ചാലിശ്ശേരി, സിസ്റ്റർ മെർളിൻ ജോർജ്ജ്, സുഭാഷ് മാധവൻ, കെ.കെ. വിജയകുമാർ, എ.എം. ജസീർ, പ്രിൻസ് തെക്കൻ, ജോസഫ് വർഗ്ഗീസ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു.

Spread the love
See also  പാലിയേക്കരയിൽ വയോധികന്റെ മര ണം കൊല പാതകം പ്രതി പിടിയിൽ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top