PUDUKAD-NEWS-PUTHUKAD-NEWS

ഞായറാഴ്‌ച വരെ താപനില ഉയർന്നു തന്നെ തുടരാൻ സാധ്യത; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഞായറാഴ്ച‌ വരെ താപനില ഉയർന്നു തന്നെ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പന്ത്രണ്ട്ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകൾക്കാണ് അലേർട്ട് നൽകിയിരിക്കുന്നത്. അൾട്രാവയലറ്റ് ഇൻഡക്‌സ് ഉടരുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.
ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരേയും, കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും,കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

Spread the love
See also  തൊഴിയൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top