PUDUKAD-NEWS-PUTHUKAD-NEWS

നാലമ്പലദർശനം ; പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള പോസ്റ്റൽ സർക്കിൾ

“നാലമ്പല ദർശനം “; പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള പോസ്റ്റൽ സർക്കിൾ

 

ഇരിങ്ങാലക്കുട : “നാലമ്പല ദർശനം” എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സർക്കിൾ സെൻട്രൽ റീജിയൺ കൊച്ചി പ്രത്യേക തപാൽ കവർ പുറത്തിറക്കി.ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമലാദേവി പ്രത്യേക കവറും ഫിലാറ്റലിക് പാസ്‌പോർട്ടും പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട പോസ്റ്റ്മാസ്റ്റർ സബരീഷ് സി. സി. പരമ്പരാഗത നാലമ്പല ദർശന ക്രമമായ തൃപ്രയാർ – കൂടൽമാണിക്യം – മൂഴിക്കുളം – പായമ്മൽ ക്ഷേത്രങ്ങളിലൂടെ ഈ പ്രത്യേക കവർ വഹിച്ച് കർക്കടക മാസത്തിൻ്റെ ആദ്യ ദിനത്തിൽ തന്നെ തീർത്ഥാടന യാത്ര നടത്തിയിരുന്നു ഇതിനോടനുബന്ധിച്ച് തയ്യാറാക്കിയ ഫിലാറ്റലിക് പാസ്‌പോർട്ടിൽ വലപ്പാട്, ഇരിങ്ങാലക്കുട, കുറുമശ്ശേരി, അരിപ്പാലം തപാൽ ഓഫീസുകളിൽ ലഭ്യമായ പ്രത്യേക ഫിലാറ്റിലിക് തപാൽമുദ്രകൾ പതിപ്പിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ലോലിത .എം. ആന്റണി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് തമ്പി , ദേവസ്വം പ്രതിനിധികൾ, ജനപ്രതിനിധികൾ, ഫിലാറ്റലിസ്റ്റുകൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകൾ, പൂമംഗലം ഗ്രാമപഞ്ചായത്ത്, വലപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയെ “സമ്പൂർണ സുകന്യ സമൃദ്ധി അക്കൗണ്ട് വാർഡുകൾ” ആയി പ്രഖ്യാപിച്ചു. കൂടാതെ മൂന്ന് വാർഡുകൾ “സമ്പൂർണ ബീമാ വാർഡുകൾ” ആയും പ്രഖ്യാപിച്ചു.

Spread the love
See also  ക്രൈസ്റ്റ് കോളെജിൽ “ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും” ചർച്ച ചെയ്ത് ചരിത്രവിഭാഗത്തിൻ്റെ സെമിനാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top