ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജത്തിനെതിരെ ആരോപണങ്ങളുമായി സമാജം സംരക്ഷണ സമിതി

ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജത്തിനെതിരെ ആരോപണങ്ങളുമായി സമാജം സംരക്ഷണ സമിതി

ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം ഭരണത്തിനെതിരെ ആരോപണങ്ങളുമായി സമാജം സംരക്ഷണസമിതി;സമാജം ഭരണം സുതാര്യവും അഴിമതി വിമുക്തമാക്കണമെന്നും സംരക്ഷണസമിതി; ക്രമക്കേടുകൾക്കെതിരെ നിയമനടപടികൾ തുടരുമെന്നും പ്രഖ്യാപനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ് എൻ ബി എസ് സമാജം ഭരണത്തിന് എതിരെ ആരോപണങ്ങളുമായി സമാജം സംരക്ഷണ സമിതി. സമാജത്തിൻ്റെ രൂപീകരണ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായിട്ടാണ് കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ഭരണം കയ്യാളുന്ന ഭരണ സമിതി ഭരിക്കുന്നത്. അംഗത്വം സ്വന്തക്കാർക്കും കുടുംബക്കാർക്കും മാത്രമാണ് നൽകുന്നത്. കൂർക്കഞ്ചേരി സമാജത്തിൽ 37000 അംഗങ്ങൾ ഉള്ളപ്പോൾ 98 വർഷം പിന്നിടുന്ന ഇരിങ്ങാലക്കുട എസ് എൻ ബി എസ് സമാജത്തിൽ 2400 അംഗങ്ങൾ മാത്രമാണുളളത്. ഒരു പറ്റം ആളുകൾ കുടുംബ സ്വത്തായി വാഴുകയാണ്. എന്നും ഒരാൾ തന്നെ പ്രസിഡണ്ട് അല്ലെങ്കിൽ സെക്രട്ടറി ആയി വാഴുകയാണ്. ഒരു കുടുംബത്തിന് മാത്രം 107 മെമ്പർഷിപ്പാണുളളത് . മരിച്ചവർ വരെ വോട്ടർപ്പട്ടികയിൽ ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിച്ച സുരേഷ്ബാബുവിൻ്റെ ജോലി ഇല്ലാതാക്കാൻ ശ്രമമുണ്ടായി. 35 വർഷം സമാജത്തിൽ ജീവനക്കാരനായി പ്രവർത്തിച്ച ഭാസിയുടെ പത്രിക ഇത്തവണ തള്ളി. ചോദ്യം ചെയ്തപ്പോൾ തങ്ങൾക്കെതിരെ പരാതി നൽകുകയും ഇവർക്ക് വേണ്ടി സംസാരിക്കാൻ വന്നത് എല്ലാവർക്കും വേണ്ടി നിലകൊള്ളേണ്ട മുകുന്ദപുരം എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളമായിരുന്നു. സമാജം നടത്തുന്ന സ്ഥാപനങ്ങൾ അഴിമതിയുടെ പിടിയിലാണ്. വാർഷിക യോഗത്തിൽ ശ്മശാന നിർമ്മാണ കമ്മിറ്റിക്ക് 63 ലക്ഷം രൂപ നൽകാനുണ്ടെന്നാണ് കാണിച്ചിരിക്കുന്നതെന്ന് സമിതി ചെയർമാൻ വിപിൻ പാറമേക്കാട്ടിൽ, വൈസ് ചെയർമാനും സമാജം മുൻ പ്രസിഡണ്ടുമായ വിജയൻ ഇളയേടത്ത് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു . സമാജത്തിന് കീഴിൽ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ അവസ്ഥ ദയനീയമാണ്. സമാജത്തിൻ്റെ നടപടികളെ നിയമപരമായി നേരിടുമെന്നും തിരഞ്ഞെടുപ്പ് യോഗത്തിൽ എതിർപക്ഷത്തെ സ്ഥാനാർഥികളെ അവഹേളിച്ച് സംസാരിക്കുകയും വിഷയത്തിൽ ഏകപക്ഷീയമായി ഇടപെടുകയും ചെയ്ത ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളത്തിനെതിരെ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ബിജെപി ജില്ല സെക്രട്ടറി കൂടിയായ വിപിൻ പാറമേക്കാട്ടിൽ പറഞ്ഞു. സുരേഷ് പാറമേക്കാട്ടിൽ , ഭാസി വി കെ , കെ സി മോഹൻലാൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Spread the love
See also  22-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top