PUDUKAD-NEWS-PUTHUKAD-NEWS

പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടി കൂടിയേക്കും.

രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്ധനവില വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി എണ്ണ കമ്പനികൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാല് തവണയായി 8 രൂപ കൂട്ടിയെങ്കിലും, ആകെ വർദ്ധനവ് 10 രൂപയിൽ എത്തിക്കും വിധം ഒരു തവണ കൂടി വില കൂട്ടിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ സിഎൻജി വിലയും വീണ്ടും വർദ്ധിപ്പിച്ചു. ദില്ലിയിൽ സിഎൻജി വില കിലോയ്ക്ക് 2 രൂപയാണ് കൂട്ടിയത്. ഇതോടെ പുതിയ നിരക്ക് 83.09 രൂപയായി. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മാത്രം സിഎൻജിക്ക് 7 രൂപയാണ് വർദ്ധിച്ചത്.

Spread the love
See also  കേച്ചേരിയിൽ ലോറിയും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top