സമുദായത്തിന്റെയും സമൂഹത്തിൻ്റെയും ചൈതന്യമാണ് കത്തോലിക്ക കോൺഗ്രസ് : മാർ പോളി കണ്ണൂക്കാടൻ

സമുദായത്തിന്റെയും സമൂഹത്തിൻ്റെയും ചൈതന്യമാണ് കത്തോലിക്ക കോൺഗ്രസ് : മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : സമുദായത്തിന്റെയും സമൂഹത്തിൻ്റെയും ചൈതന്യമാണ് കത്തോലിക്ക കോൺഗ്രസ് എന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച ആദരണിയം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

വിദ്യാർഥികൾ കഠിനാധ്വാനം ചെയ്ത് ജീവിത വിജയം കൈവരിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

എസ്.എസ്.എൽ.സി. – പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കും രൂപത മതബോധന പരീക്ഷയിൽ “ഒ” ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾക്കുമുള്ള ആദരണവും, കത്തോലിക്ക കോൺഗ്രസിന്റെ വൈദ്യരത്ന അവാർഡ് നേടിയ ഡോ. ഫിന്റോ ഫ്രാൻസിസ്, കർമ്മ ശ്രേഷ്ട അവാർഡ് നേടിയ ഡോ. ആൽബിൻ ജോസ്, സംഘടന വൈഭവ് അവാർഡിനർഹനായ പത്രോസ് വടക്കുംഞ്ചേരി എന്നിവർക്കുള്ള അവാർഡ് ദാനവും ബിഷപ്പ് നിർവഹിച്ചു.

കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ചു.

രൂപത വികാരി ജനറാൾ ആന്റു ആലപ്പാടൻ, രൂപത ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, സെന്റ് ജോസഫസ് കോളെജ് പ്രിൻസിപ്പൽ സി. ബ്ലെസി, സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി തൊമ്മാന, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, വൈസ് പ്രസിഡന്റുമാരായ റിന ഫ്രാൻസിസ്, ജോസഫ് തെക്കുടൻ, കത്തീഡ്രൽ പ്രസിഡന്റ് സാബു കൂനൻ എന്നിവർ പ്രസംഗിച്ചു.

അവാർഡ് ജേതാക്കളായ ഡോ. ഫിന്റോ ഫ്രാൻസിസ്, ഡോ. ആൽബിൻ ജോസ്, പത്രോസ് വടക്കുംഞ്ചേരി എന്നിവർ മറുപടി പ്രസംഗം നടത്തി.

Spread the love
See also  അവിണിശ്ശേരി എഴുത്തച്ഛൻ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മുപ്പത്തിനാലാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top