September 8, 2026

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം കാരുണ്യ പ്രവർത്തനങ്ങളുമായി ആഘോഷിച്ച് ഫാൻസ് കമ്മിറ്റി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം കാരുണ്യ പ്രവർത്തനങ്ങളുമായി ആഘോഷിച്ച് ഫാൻസ് കമ്മിറ്റി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം ജന്മദിനം; കാരുണ്യപ്രവർത്തനങ്ങളോടെ ഇരിങ്ങാലക്കുടയിൽ ആഘോഷിച്ച് ഫാൻസ് ഏരിയ കമ്മിറ്റി

 

ഇരിങ്ങാലക്കുട: മലയാളത്തിന്റെ പ്രിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം ജന്മദിനം കാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിച്ച് ഇരിങ്ങാലക്കുട മമ്മൂട്ടി ഫാൻസ് ഏരിയ കമ്മിറ്റി . പൊറത്തിശ്ശേരി അഭയ ഭവനിലെ അന്തേവാസികൾക്ക് പ്രത്യേക ഉച്ചഭക്ഷണം ഒരുക്കുകയും, അവർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടതിന് ശേഷം മാസ്സ് മൂവീസ് തിയറ്ററിൽ വെച്ച് സിനിമാ പ്രേക്ഷകർക്കും തിയറ്റർ ജീവനക്കാർക്കും ഒപ്പം കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. തിയറ്ററിലെത്തിയ നൂറുകണക്കിന് ആരാധകരും പങ്കാളികളായി.

ചടങ്ങിൽ മമ്മൂട്ടി ഫാൻസ് ഇരിഞ്ഞാലക്കുട ഏരിയ കമ്മിറ്റി പ്രസിഡന്റ് ദീപക് ബാബു , ഏരിയ കമ്മിറ്റി രക്ഷാധികാരി ഷണ്ണി ചിറ്റിലപ്പിള്ളി, വിജിത്ത് കെ. വി, തിയേറ്റർ മാനേജർ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ജിനു ഗിരിജൻ എന്നിവർ സംസാരിച്ചു

Spread the love
See also  എകചാരി കടന്നൽ ഇനമായ എപ്സിലോൺ മാനസിക്കത്തെ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *