"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തകർന്ന് കിടക്കുന്ന റോഡുകളെയും മൈതാനം പൂർവസ്ഥിതിയിൽ ആക്കാത്തതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

തകർന്ന് കിടക്കുന്ന റോഡുകളെയും മൈതാനം പൂർവസ്ഥിതിയിലാക്കാത്തതിനെ ചൊല്ലിയും ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം; നിർമ്മാണ സാമഗ്രികളുടെ വിലയും സാങ്കേതിക തടസങ്ങളും നിർമ്മാണ പ്രവർത്തനങ്ങൾ നീളാൻ കാരണമായെന്ന് വിശദീകരിച്ച് ചെയർമാൻ

 

ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലിയും ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ്പിൻ്റെ നേതൃത്യത്തിൽ നടത്തിയ ഓണാഘോഷത്തെ തുടർന്ന് അലങ്കോലമായ മൈതാനം പൂർവസ്ഥിതിയിലാക്കാൻ നടപടികൾ സ്വീകരിക്കാത്തതിനെ ചൊല്ലിയും ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിൻ്റെ വിമർശനം. ലക്ഷങ്ങൾ ചിലവഴിച്ച് ആഡംബര കാർ വാങ്ങിക്കുന്നതിനെക്കാൾ പ്രാധാന്യം റോഡിലെ കുഴികൾ അടയ്ക്കാൻ നൽകണമെന്ന് എൽഡിഎഫ് അംഗം പി വി ശിവകുമാറും മൈതാനത്തിലെ തകർന്ന പോസ്റ്റ് നന്നാക്കാനും മോശം മണ്ണ് നീക്കം ചെയ്യാനും കഴിഞ്ഞിട്ടില്ലെന്നും ഓണാഘോഷത്തിൻ്റെ സംഘാടകർക്ക് പിഴ ചുമത്തണമെന്ന് ബിജെപി അംഗം ടി കെ ഷാജുട്ടനും ഒരു മാസം പിന്നിട്ടും മൈതാനം പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് അംഗം കെ എസ് പ്രസാദും ഒരു മാസം പിന്നിട്ടിട്ടും മൈതാനം പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സി സി ഷിബിനും ചൂണ്ടിക്കാട്ടി . 81 കോടി രൂപയുടെ 545 പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയിൽ നിന്നും അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സാങ്കേതിക കാര്യങ്ങളും യുദ്ധത്തെ തുടർന്ന് ടാറിൻ്റെ വില ഉയർന്നതുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീളാൻ കാരണമായതെന്ന് ചെയർമാൻ വിശദീകരിച്ചു. സിസ്റ്റം ശരിയല്ലെന്നും ചിലർക്ക് പ്രത്യേക പ്രിവലേജുകൾ ലഭിക്കുന്നുണ്ടെന്നും എൽഡിഎഫ് അംഗം വിഷ്ണു പ്രഭാകരൻ വിമർശിച്ചു.” ഐസിഎൽ സ്ഥാപനത്തെ പത്ത് വർഷം കൊണ്ട് നടന്നത് നിങ്ങളല്ലേ ” എന്ന് ഭരണകക്ഷി അംഗം അഡ്വ വി സി വർഗ്ഗീസ് ക്ഷുഭിനായി ചോദിച്ചു. ഒന്നിച്ചോണം പൊന്നോണം എല്ലാവരും സംയുക്തമായിട്ടാണ് ആഘോഷിച്ചതെന്നും ഇടതുപക്ഷ നേതാക്കളായ കെ വി അബ്ദുൾ ഖാദറും കെ കെ വൽസരാജുമെല്ലാം എത്തിയതാണെന്നും ഐസിൽ സ്ഥാപനത്തിൽ നിന്നും സെക്യൂരിറ്റിയും വാടകയും ഈടാക്കിയിട്ടുണ്ടെന്നും മൈതാനത്തിൻ്റെ വിഷയത്തിൽ പരിശോധനകൾ നടത്തുമെന്നും ഭരണകക്ഷി അംഗത്തിൻ്റെ പരാമർശം ഉയർത്തിയ പ്രതിഷേധങ്ങൾക്കിടയിൽ ചെയർമാൻ മറുപടി നൽകി. വാർഡുകളിൽ വിവിധ വിഷയങ്ങളുമായി ഉദ്യോഗസ്ഥർ വരുമ്പോൾ കൗൺസിലർമാരെ അറിയിക്കണമെന്ന് എൽഡിഎഫ് കൗൺസിലർ അൽഫോൺസ തോമസ് ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ വഹിച്ചു

Get more updates from Pudukad News on Google