ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ യുവജന പ്രതിരോധം ശക്തമാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ.ഷാജഹാൻ.

ഇരിങ്ങാലക്കുട : ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ യുവജന പ്രതിരോധം ശക്തമാകണമെന്ന് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷാജഹാൻ പറഞ്ഞു. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി കാറളം സെൻ്ററിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണു ശങ്കർ അധ്യക്ഷത വഹിച്ചു.എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, മുൻ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ മണ്ഡലം പ്രസിഡൻ്റ് ശ്യാംകുമാർ പി എസ്, ജില്ലാ കമ്മിറ്റി അംഗം ഗിൽഡ പ്രേമൻ, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ് ബൈജു, ലോക്കൽ സെക്രട്ടറി എം.സുധീർദാസ്, കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.വി വിഘ്നേഷ്എഐവൈഎഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ എന്നിവർ സംസാരിച്ചു





