"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
മത്സര വള്ളം കളികൾക്കിടെ ചെറു വള്ളങ്ങൾ ഭീഷണിയാകുന്നു. ട്രാക്ക് സുരക്ഷയിൽ ആശങ്ക. താഴത്തങ്ങാടി വള്ളംകളി ബി ഗ്രേഡ് ഫൈനലിൽ മത്സരവള്ളത്തിൽ ചെറു വള്ളം തട്ടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാ തിരിക്കാൻ നടപടി വേണം   •  പിണറായിയുടെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള ഗൺമാൻമാർ ഉപയോഗിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഡ്രൈവറുടെ ‘ലിഫ്റ്റ്’ വാദം പൊളിഞ്ഞത് ടവർ ലൊക്കേഷൻ പരിശോധനയിൽ. ഡ്രൈവർ ഷിനോജിനെതിരെ നടപടിക്ക് ശുപാർശ. മുൻപും എസ്കോർട്ട് വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ   •  ഒരു ലിറ്റർ ഫിനൈലിന് 33,500 രൂപ, എൽ.ഇ.ഡി ബൾബിന് 11,800 രൂപ! മധ്യപ്രദേശിൽ നഗരസഭകളുടെ സാധനം വാങ്ങലിൽ 250 കോടി രൂപയുടെ വൻ അഴിമതി പുറത്തുകൊണ്ടുവന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ   •  ഡൽഹി-എൻ.സി.ആറിൽ അർദ്ധരാത്രിയിൽ ഇടിമിന്നലോടെ കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു, ദേശീയ തലസ്ഥാന മേഖലയിൽ വരും ദിവസങ്ങളിലും തണുത്ത അന്തരീക്ഷം തുടരുമെന്ന് പ്രവചനം   •  കർഷകർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും രാഹുലിന്‍റെ ക്ഷണം, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ ഇന്ത്യ മുന്നണി   •  

യുവാക്കളെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ആളൂർ സ്വദേശികൾ അറസ്‌റ്റിൽ

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ ആളൂർ സ്വദേശികൾ അറസ്റ്റിൽ

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഇരിങ്ങാലക്കുട : വെള്ളാഞ്ചിറ കാൽവരിക്കുന്ന് പള്ളിക്ക് സമീപം റോഡരികിൽ നിന്നിരുന്ന മൂന്ന് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ മൂന്ന് പ്രതികളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ആളൂർ കല്ലേറ്റുംകര സ്വദേശി കല്ലിങ്കൽ വീട്ടിൽ സാൻജോ സണ്ണി (26), കല്ലേറ്റുംകര ആശാരിമൂല ലക്ഷംവീട് ഉന്നതി സ്വദേശി മൺബ്രമരൻ വീട്ടിൽ ലിബിൻ (20), ആളൂർ പറമ്പി റോഡ് സ്വദേശി കല്ലിങ്കൽ വീട്ടിൽ സാൻജോ ജോർജ്ജ് (22) എന്നിവരാണ് അറസ്റ്റിലായത്. വെള്ളാഞ്ചിറ ഷോളയാർ സ്വദേശി വെട്ടുക്കൽ വീട്ടിൽ ഷിഫാസ് (25), കിള്ളിമംഗലം കീഴില്ലം സ്വദേശി വെള്ളിയാട്ടിൽ വീട്ടിൽ ഹരി (25), നിലമ്പൂർ മേലേടം സ്വദേശി ചിങ്ങൻപേട്ട വീട്ടിൽ ശരത്ത് (24) എന്നിവരെയാണ് സ്കൂട്ടറിലെത്തിയ പ്രതികൾ ആക്രമിച്ചത്.

 

ഷിഫാസ് ധരിച്ചിരുന്ന ഹെൽമറ്റ് ഊരിയെടുത്ത് ഹെൽമറ്റ് കൊണ്ടും കൈകൾകൊണ്ടും താക്കോൽ ഉപയോഗിച്ചും പ്രതികൾ മൂവരെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് ഷിഫാസിന്റെ നേരെ കത്തി ചൂണ്ടി പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഷിഫാസിനെ പുറകിലൂടെ കൈയിട്ട് പിടിച്ചുനിർത്തി പോക്കറ്റിൽനിന്ന് പേഴ്സും 5,500 രൂപയും 25,000 രൂപ വിലവരുന്ന മോട്ടറോള കമ്പനിയുടെ മൊബൈൽ ഫോണും ബലമായി പിടിച്ചുവാങ്ങി കവർച്ച നടത്തി. കൂടാതെ ഷിഫാസിന്റെ കണ്ണടയ്ക്കും ഹെൽമറ്റിനും മോട്ടോർസൈക്കിളിനും കേടുപാടുകൾ വരുത്തി 10,000 രൂപയുടെ നഷ്ടവും വരുത്തുകയും ചെയ്തു.

 

സാൻജോ സണ്ണി രണ്ട് വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച രണ്ട് കേസുകളിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.സാൻജോ ജോർജ് പൊതുസ്ഥലത്ത് വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച അഞ്ച് കേസിലും സ്ത്രീകളുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന പ്രവർത്തി ചെയ്ത കേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

ലിബിൻ ഒരു വധശ്രമക്കേസിൽ പ്രതിയാണ്.ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ എസ് എച്ച് ഒ ശ്രീലക്ഷ്മി എസ്, എസ് ഐ ശ്രീനിവാസൻ എം എസ്, ജി എ എസ് ഐ മാരായ മിനിമോൾ, നാഗേഷ്, ജി എസ് സി പി ഒ മാരായ ഷാൻമോൻ, സമീഷ്, രാഗേഷ്, സി പി ഒ അരുൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Get more updates from Pudukad News on Google